ചെന്നൈ: എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ആണ് അറസ്റ്റ്. രണ്ട് മത്സ്യബന്ധന ട്രോളറുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്നും 324 ട്രോളറുകള്‍ പുറപ്പെട്ടത്. ഇവയില്‍ നിന്ന് രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. മണ്ഡപം സ്വദേശി ബി കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് പിടിച്ചെടുത്തത്.
രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടർനടപടികൾക്കായി കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടുപോയതായി ഫിഷറീസ് വൃത്തങ്ങൾ അറിയിച്ചു.
ഇവരെ പിന്നീട് ഊർക്കാവൽതുറൈ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഡിസംബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മത്സ്യത്തൊഴിലാളികളെ ജാഫ്‌ന ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
Discussion about this post