മലപ്പുറം : ഇന്ന് നടക്കാനിരുന്ന സമസ്ത-ലീഗ് സമവായ ചര്‍ച്ച മാറ്റിവച്ചു. മുസ്ലിം ലീഗ് വിരുദ്ധപക്ഷം ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് സമവായ ചര്‍ച്ച മാറ്റിവെച്ചത്. കുറച്ച് പേര്‍ അസൗകര്യം അറിയിച്ചത് കൊണ്ടാണ് ചര്‍ച്ച മാറ്റിവെച്ചതെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍ അറിയിച്ചു.
ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും അത് പറഞ്ഞു തീർക്കും എന്നാണ് വിഷയത്തിൽ ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കുന്നത്. തുറന്നു സംസാരിക്കുന്നതിനായാണ് സമവായ ചർച്ച സംഘടിപ്പിച്ചത്. സംഘടനയിൽ അങ്ങനെ വിമതവിഭാഗം ഔദ്യോഗിക വിഭാഗം എന്നൊന്നും ഇല്ല. പ്രശ്നങ്ങൾ എല്ലാം സമ്പൂർണ്ണമായി പരിഹരിച്ച് മുന്നോട്ടുപോകണമെന്നും സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
തെറ്റിദ്ധാരണകൾ മൂലമാണ് സമസ്തയിൽ പരാതികൾ ഉണ്ടായതെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. പരാതി പറഞ്ഞവരുടെ എല്ലാം പരാതികൾ കേട്ടു. മുശാവറ യോഗത്തിന് മുന്‍പ് ഇനി ചര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post