അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് വധഭീഷണി. അദ്ദേഹത്തിന്റെ വസതിയിലേക്ക് ആണ് വധഭീഷണി എത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
ഒരു അജ്ഞാത നമ്പറിൽ നിന്നാണ് പവൻ കല്യാണിന്റെ വസതിയിലേക്ക് ഫോൺ വന്നത്. ഫോൺ വിളിച്ചയാള്‍ അദ്ദേഹത്തെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post