ലണ്ടന്‍: ആയുധ വ്യാപാരത്തിന് സിറിയയിലെ ഭീകര ഗ്രൂപ്പുകളായ ഐസിസും അല്‍ക്വയിദയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്.തോക്കുകളുടെയും മറ്റ് ഉഗ്രപ്രഹര ശേഷിയുള്ള വെടിക്കോപ്പുകളുടെയും വ്യാപാരത്തിായി സോഷ്യല്‍ മീഡിയ വഴി വലിയ നെറ്റ് വര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഡെയ്ലി മിറര്‍ പത്രം വാര്‍ത്ത പുറത്തുവിട്ടത്. വിമാനങ്ങളെ വെടിവച്ചിടാന്‍ ശേഷിയുളള റോക്കറ്റ് ലോഞ്ചറുകളും ഭീകരര്‍ ഫേസ്ബുക്ക് വഴി സമ്പാദിക്കാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
ആയുധവ്യാപാരത്തിനായി പ്രത്യേക പേജ് ആരംഭിച്ച സിറിയന്‍ ഐസിസ് ഭീകരര്‍ 67,000 ഡോളറിന്റെ ഇടപാട് കണക്കുകള്‍ പേജില്‍ നല്‍കിയിട്ടുണ്ട്.ഭീകര സംഘടനകളുടെ അക്കൗണ്ടുകള്‍ തടയുന്നതിനെതിരെ ഫേസ്ബുക്കിന്രെയും ട്വിറ്ററിന്രെയും ഉടമകള്‍ക്കെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു.
Discussion about this post