തിരുവനന്തപുരം: റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കാത്തിരിക്കേണ്ടതില്ല. യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നൽകാവുന്ന സംവിധാനം ഒരുക്കി എം വി ഡി. ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ പേര്, മൊബൈല്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവനല്‍കി പാസ്‌വേഡ് സെറ്റുചെയ്തശേഷം ഒറ്റത്തവണ പാസ്‌വേഡുപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ആപ്പിലെ സിറ്റിസണ്‍ സെന്റിനല്‍ ബട്ടണ്‍ ക്ലിക്കുചെയ്യുക.
അതിനുശേഷംവരുന്ന സ്‌ക്രീനില്‍, മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ ഫോട്ടോയും 10സെക്കന്‍ഡ് വിഡിയോയും റെക്കോഡ് ചെയ്യുക. വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തി ഏതുതരം നിയമലംഘനമാണെന്ന് തിരഞ്ഞെടുത്ത് റിമാര്‍ക്ക് കോളത്തില്‍ നിയമലംഘനത്തെക്കുറിച്ചുള്ള ചെറിയ വിവരണം നല്‍കി രജിസ്റ്റര്‍ചെയ്യണം. ഈ വിവരങ്ങള്‍ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് കേസെടുത്ത് മേല്‍നടപടി സ്വീകരിക്കും.
ഛത്തീസ്ഗഢിനും ഒഡീഷയ്ക്കും ശേഷം, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്റർ (എൻഐസി) വികസിപ്പിച്ചെടുത്ത എംപരിവാഹൻ ‘സിറ്റിസൺ സെൻ്റിനൽ’ ആപ്പ് പുറത്തിറക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.
NextGen mParivahan ആപ്പ് ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Discussion about this post