ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചയാളെ പിടികൂടി പോലീസ്. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് നദീം ബെയ്ഗ് മിർസയെയാണ് വർളി പോലീസ് സംഘം പിടികൂടിയത് . ഝാർഖണ്ഡിലേക്ക് പോകാൻ ട്രെയിനിൽ കയറുന്നതിനിടെയാണ് മിർസയെ കസ്റ്റഡിയിലെടുത്തത്.
മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലേക്ക് സന്ദേശം അയക്കുകയായിരുന്നു യുവാവ് . ഒരു സ്വകാര്യ സ്ഥാപനത്തിൽ ടർണറായി ജോലി ചെയ്യുന്ന മിർസ മദ്യം കഴിച്ച് ജോലിക്ക് വന്നതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ സ്ഥാപന ഉടമ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായിരുന്ന അയാൾ ശനിയാഴ്ച മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലേക്ക് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അയക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാങ്കേതിക പിന്തുണയുടെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഇയാളെ ഹാജരാക്കും. അതേ സമയം കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Discussion about this post