മുംബൈ; റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയോളം തന്നെ പ്രശസ്തയാണ് അദ്ദേഹത്തിന്റെ പത്‌നി നിത അംബാനി. ഭർത്താവിന്റെ ബിസിനസിൽ താങ്ങും തണലുമായി പതിറ്റാണ്ടുകളായി അവർ നിഴലായി കൂടെയുണ്ട്. നിരവധി കുടുംബബിസിനസുകൾ നിത നേതൃത്വം നൽകി വിജയക്കൊടുമുടിയിൽ എത്തിച്ചിട്ടുമുണ്ട്. ആഡംബരം കൊണ്ടും ലാളിത്യം കൊണ്ടും ശ്രദ്ധേയയാണ് നിത അംബാനി. ലോകത്തെ ഏറ്റവും വിലകൂടിയ റസിഡൻഷ്യൽ സമുച്ചയങ്ങളിൽ ഒന്നായ ആന്റിലിയയിൽ ആണ് അംബാനി കുടുംബം താമസിക്കുന്നത്. മുംബൈയുടെ ഹൃദയഭാഗത്ത് 27 നിലകളിൽ ആണ് ഈ ഭവനം സ്ഥിതിചെയ്യുന്നത്. ഈ ഭവനത്തിലെത്തുമ്പോൾ നിത അംബാനി സാധാരണക്കാരിയായ വീട്ടമ്മയാണ്. ലാഭം നോക്കി വീട്ടിലേക്ക് സാധനങ്ങൾ വിലപേശി വാങ്ങിക്കുന്ന സാധാരണ വീട്ടമ്മ. പക്ഷേ കേൾക്കുമ്പോൾ നമുക്കിത് അൽപ്പം ഭ്രാന്തൻ ശീലമല്ലേ എന്ന് തോന്നുന്ന ഒരു സംഭവകഥ കേട്ടാലോ..
ജപ്പാൻ ആസ്ഥമാക്കി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന ക്രോക്കറി നിർമ്മാതാക്കളാണ് നോറിതാക്ക്. പ്രധാനമായും ടേബിൾവെയറുകളിലാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.1876ൽ ഇചിസേമൻ മോറിമുറ സ്ഥാപിച്ചതാണ് നോറിതാക് എന്ന ക്രോക്കറി നിർമ്മാണസ്ഥാപനം. 2010 ൽ ആന്റില്ല എന്ന ഭവനം നിർമ്മിച്ച ശേഷം നിത അംബാനി വീട്ടിലേക്ക് ആവശ്യമായ പാത്രങ്ങൾ വാങ്ങിക്കാൻ ആരംഭിച്ചു. അപ്പോഴാണ് നോറിതാക്കിന്റെ ഭംഗിയേറിയ ചായക്കപ്പ് വേണമെന്ന് നിതയ്ക്ക് തോന്നിയത്. ആന്റിലിയയിലേക്ക് 25,000 പീസ് നോറിറ്റേക്ക് ചൈനാവെയർ വാങ്ങാനായിരുന്ന തീരുമാനം. 22 കാരറ്റ് സ്വർണ്ണം, പ്ലാറ്റിനം എന്നിവ വച്ചു നിർമ്മിച്ച് പോർസലൈൻ ക്രോക്കറിക്ക് ഇന്ത്യയിൽ വൻ വലിയാണ്. മുംബൈയിൽ കമ്പനിയ്ക്ക് ശാഖപോലുമുണ്ട്. എന്നാൽ ഇതേ വസ്തുക്കൾക്ക് ശ്രീലങ്കയിൽ വലിയ നിർമ്മാണ കേന്ദ്രമുണ്ട്.അതിനാൽ ഇതിന് വിലകുറവായിരിക്കുമെന്ന് നിത അംബാനിയ്ക്ക് മനസിലായി.
ശ്രീലങ്കയിൽ ഈ കപ്പുകളുടെ 50 പീസിന് ഏകദേശം 300- 500 ഡോളറാണ് വില വരുന്നത്. അതായത് ഏകദേശം 25,000- 42,000 രൂപ. എന്നാൽ ഇതേ സെറ്റിന് ഇന്ത്യയിൽ 800 മുതൽ 2,000 ഡോളർ വരെ വില വരും. അതായത്(ഏകദേശം 67,000 മുതൽ മുതൽ 1.6 ലക്ഷം രൂപ വരെ വിലയിലെ ഈ വ്യത്യാസം കാരണം തന്നെ നിത അംബാനി ഫ്ളൈറ്റ് ചാർട്ട് ശ്രീലങ്കയിലേക്ക് വിടുകയായിരുന്നത്രേ! ഇതുവഴി 70-80 ശതമാനം വരെ വിലക്കുറവിലാണ് നിത ഈ കപ്പുകൾ വാങ്ങിയത്.
Discussion about this post