ന്യൂഡൽഹി: അത്യാധുനിക ചാവേർ ഡ്രോൺ കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഖർഗ എന്ന് പേരിട്ടിരിക്കുന്ന എയ്‌റോസ്റ്റാറ്റ് സംവിധാനമാണ് ഇന്ത്യൻ സൈന്യം വികസിപ്പിച്ചെടുത്തിരിക്കുന്നത്. വെറും 30,000 രൂപ ചെലവിലാണ് ഖർഗ ഡ്രോണുകൾ വികസിപ്പിച്ചതെന്ന് സൈന്യം അറിയിച്ചു.ഇന്റലിജൻസ്, നിരീക്ഷണ ആവശ്യങ്ങൾക്കായി വിന്യസിക്കാൻ കഴിവുള്ള ഒരു കാമികേസ് ഡ്രോണാണ് സൈന്യം വികസിപ്പിച്ചത്.
ജി.പി.എസ്. നാവിഗേഷൻ സംവിധാനം സജ്ജമാക്കിയ ഖർഗ കമികാസെയ്ക്ക് 700 ഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാനും കഴിയും. ശത്രുരാജ്യങ്ങളുടെ വൈദ്യുതകാന്തിക സ്പെക്ട്രം ജാം ചെയ്യുന്ന നീക്കത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഡ്രോണിലുണ്ട്.
ചാവേർ ഡ്രോൺ’ എന്നറിയപ്പെടുന്ന ഖർഗ കമികാസെയുടെ റെയ്ഞ്ച് ഒന്നര കിലോമീറ്ററാണ്. ആയിരം കിലോമീറ്റർ വരെ പറക്കാൻ ശേഷി നൽകുന്ന സ്വദേശി നിർമിത എഞ്ചിനുള്ള ചാവേർ റോബോട്ടുകൾ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടീസ് അവതരിപ്പിച്ചത്. റഡാർ പരിധിയിലും ഖർഗയെ കണ്ടെത്താനാകില്ല. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും സമാനമായ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് (എൻഎഎൽ) 1,000 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള ഡ്രോണുകൾ വികസിപ്പിച്ചത്
Discussion about this post