കൊളംബോ : അധികാരമേറ്റതിന് ശേഷമുള്ള തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് ഒരുങ്ങുകയാണ് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ. ഡിസംബർ 15 മുതൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ദിസനായകെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്‍റ് ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
ഇന്ത്യയുമായുള്ള സൗഹൃദം ഏറെ വിലപ്പെട്ടത് ആണെന്ന് ദിസനായകെ വ്യക്തമാക്കി. ഇന്ത്യ-ശ്രീലങ്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ദിസനായകെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ സന്ദർശനത്തിൽ പ്രസിഡണ്ടിനോടൊപ്പം
വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ഉണ്ടായിരിക്കും.
ഈ വർഷം നവംബറിലാണ് അനുര കുമാര ദിസനായകെ ലങ്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കാണ്. ശ്രീലങ്കയിൽ നവംബർ 14 ന് നടന്ന വോട്ടെടുപ്പില്‍ 225 അംഗ പാർലമെന്‍റിൽ 159 സീറ്റുകൾ നേടിയാണ് ദിസനായകെ നേതൃത്വം നൽകുന്ന ഇടത് സഖ്യം അധികാരത്തിലെത്തിയത്.
Discussion about this post