തിരുവനന്തപുരം: കൃഷ്ണകുമാറിന് പിന്നാലെ തന്നെ അദ്ദേഹത്തിന്റെ മൂത്ത മകള്‍ അഹാനയും അഭിനയ മേഖല തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ സിനിമയോടും പരസ്യ ചിത്രങ്ങളോടും താല്‍പര്യം തോന്നിയിട്ടുണ്ടെങ്കിലും പഠനം കഴിഞ്ഞ് മതി എന്നായിരുന്നു തീരുമാനം.
ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. പിന്നീട് മികച്ച അവസരങ്ങളായിരുന്നു അഹാനയ്ക്ക് ലഭിച്ചത്. സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. ഇപ്പോഴിതാ അഹാന പങ്കുവച്ച ഫോട്ടോ ഷൂട്ടിലെ മനോഹരമായ ചിത്രങ്ങളാണ് വൈറലാവുന്നത്. ലൈറ്റ് മേക്കപ്പില്‍ സിംപിളായുള്ള ചിത്രങ്ങള്‍ ഒരുലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.
കറുത്ത ബ്ലൗസും, അതിന് ചേരുന്നൊരു സാരിയുമായിരുന്നു അഹാനയുടെ വേഷം. താരപുത്രിയുടെ ലുക്കിനെ കുറിച്ച് കൂടാതെ, ഉടുത്തിരുന്ന സാരിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു കമന്റ് ബോക്സ് നിറയെ.
സിന്ധു കൃഷ്ണയായിരുന്നു സാരിയുടെ വിശേഷം പരസ്യമാക്കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മകളുടെ ചിത്രങ്ങള്‍ അമ്മയും പങ്കിട്ടിരുന്നു. അഹാന ഉടുത്തിരിക്കുന്നത് എന്റെ സാരിയാണെന്ന് പറഞ്ഞ് തന്റെ പഴയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. അന്നത്തേക്കാളും ഞാന്‍ ഒരുപാട് മാറിയെന്നും അവര്‍ കുറിച്ചിട്ടുണ്ട്. മക്കളുടെ സ്‌കൂള്‍കാല ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Discussion about this post