കൊല്ലം : രണ്ടാം പിണറായി സർക്കാർ വെറും പരാജയം ആണെന്ന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. അധികാരത്തിൽ വരുന്നതിനു മുൻപ് പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ കഴിഞ്ഞിട്ടില്ല. തുടങ്ങിവെച്ച പല പദ്ധതികളും പാളിപ്പോയി. കേന്ദ്രസർക്കാർ ഒന്നും തരുന്നില്ലെന്ന് സ്ഥിരം പല്ലവി മാത്രം. ഇത് നിർത്തണമെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു.
അഞ്ചൽ, ശൂരനാട് പുനലൂർ ഏരിയ കമ്മിറ്റികളാണ് രണ്ടാം പിണറായി സർക്കാരിനെതിരെ രൂക്ഷമായ രീതിയിൽ വിമർശനം ഉന്നയിച്ചത്. ലൈഫ് പദ്ധതി അടക്കം പാളിപ്പോയതായും ജില്ലാ സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. സിപിഐഎം ഇൻഡി സഖ്യത്തിന്റെ ഭാഗമായതിലും വിമർശനം ഉയർന്നു. സഖ്യത്തിന്റെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച സിപിഐഎം ഇപ്പോൾ ആ സഖ്യത്തിൽ ഉണ്ടോ എന്ന് പോലും നിശ്ചയം ഇല്ല എന്നും ഏരിയ കമ്മിറ്റികൾ കുറ്റപ്പെടുത്തി.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് കൊല്ലത്ത് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയും വിമർശനം ഉണ്ടായി. മുകേഷിന് പകരം മറ്റ് ആരെങ്കിലും ആയിരുന്നെങ്കിൽ ജയിക്കാമായിരുന്നു എന്നും അഭിപ്രായങ്ങൾ ഉയർന്നു.
Discussion about this post