ജെഎന്‍യു ക്യാമ്പസില്‍ മഹിഷാസുരദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാനും ഇന്നത്തെ ദിനത്തില്‍ വിഷയം സജീവമായി നിലനിര്‍ത്താനും പ്രതിപക്ഷം രാജ്യസഭ സ്പീക്കറുമായി ഒത്തു കളിച്ചുവെന്ന് ആരോപണം. ജെഎന്‍യു വിഷയത്തില്‍ മന്ത്രി സ്മൃതി ഇറാനി സംസാരിച്ചു കൊണ്ടിരിക്കെ സിപിഐ നേതാവ് ഡി രാജ രാജ്യസഭ പിരിയാന്‍ ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണ് ആരോപണത്തിന് ഇടയാക്കിയത്.
സീതാറാം യെച്ചൂരിയ്ക്ക് വിഷയത്തില്‍ മന്ത്രി മറുപടി നല്കി കൊണ്ടിരിക്കെ, യെച്ചൂരിയുടെ പിറകില്‍ നില്ക്കുന്ന ഡി രാജ സഭ അവസാനിപ്പിക്കാന്‍ സ്പീക്കര്‍ പി.ജെ കുര്യന് ആംഗ്യ രൂപത്തില്‍ നിര്‍ദ്ദേശം നല്കുന്ന വീഡിയൊ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ദുര്‍ഗ്ഗാ ദേവിയെ വേശ്യയെന്ന് ആക്ഷേപിച്ച് ക്യാമ്പസില്‍ മഹിഷാസുര രക്തസാക്ഷി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖകളുടെ പകര്‍പ്പ് മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ മന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. ജെഎന്‍യുവില്‍ രാജ്യദ്രോഹമുദ്രാവാക്യം മുഴങ്ങിയ സംഭവത്തിലും, രോഹിത് വെമൂലയുടെ മരണത്തിലും പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന മറുപടിയാണ് ഭരണപക്ഷം നല്‍കിയത്. ഇതേ തുടര്‍ന്ന് മഹിഷാസുരദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട തികച്ചും സെന്റിമെന്റലായ വിഷയം ,സജീവമാക്കി പാര്‍ലമെന്റെ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം ആസൂത്രിതമായി ശ്രമിക്കുകയായിരുന്നു. വിഷയത്തില്‍ സ്മൃതി ഇറാനി മാപ്പ് പറഞ്ഞാലെ സഭ സമ്മേളിക്കാനാവു എന്നാണ് പ്രതിപക്ഷ നിലപാട്.
അത്തരമൊരു സാധ്യത ഇല്ലാതിരിക്കെ സഭ പ്രവര്‍ത്തനം തടയുക എന്ന ഗുഢ ഉദ്ദേശമാണ് പ്രതിപക്ഷത്തിനെന്ന ആരോപണം ശക്തമാവുകയാണ്.
വീഡിയൊ-
https://www.youtube.com/watch?v=fAyquGxI3WI&feature=youtu.be
Discussion about this post