റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ . ഒരു കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു സുരക്ഷാ സേനാ. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബീജാപൂരിലാണ് സംഭവം.
ഇന്ന് ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു. ഇതിനിടയിലാണ് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ഈ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ വധിച്ചത്.
അതേസമയം പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ കുഴിബോംബ് കുഴിച്ചിട്ടിരുന്നു. ഈ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് ഡിആർജി റിസർവ് ഗാർഡിന് പരിക്കേറ്റു. ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർ മേഖലയിൽ ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം. അതിനാൽ വലിയ രീതിയിൽ തിരച്ചിൽ തുടരുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post