ഇടുക്കി : വീണ്ടും വിവാദ പ്രസംഗവുമായി സിപിഐഎം നേതാവ് എം എം മണി. തല്ലേണ്ടവരെ തല്ലി തന്നെയാണ് താൻ ഇവിടം വരെ എത്തിയത് എന്നാണ് മണി തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടത്. സിപിഐഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണിയുടെ വിവാദ പരാമർശം.
അടിക്കേണ്ടവരെ തിരിച്ചടിക്കുക തന്നെ ചെയ്യണം. അങ്ങനെ ചെയ്തു തന്നെയാണ് താൻ ഇവിടെ വരെ എത്തിയത്. അടിച്ചത് കേസ് ആയാൽ നല്ല ഒരു വക്കീലിനെ വെച്ച് വാദിച്ചാൽ മതി എന്നും എംഎം മണി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
മാദ്ധ്യമങ്ങൾ ഇതുകൊടുത്ത് തന്നെ കുഴപ്പത്തിലാക്കല്ലേ എന്നും പ്രസംഗത്തിനിടെ എംഎം മണി ആവശ്യപ്പെട്ടിരുന്നു.
ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിലും എംഎം മണി ഇതേ രീതിയിൽ സംസാരിച്ചിരുന്നു. അടിക്കേണ്ടവരെ തിരിച്ചടിക്കുകയും, തിരിച്ചടിച്ചത് നന്നായി എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യണം എന്നാണ് കഴിഞ്ഞദിവസം അദ്ദേഹം പരാമർശിച്ചിരുന്നത്. തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കുന്നത് കാണുന്നവരും കേൾക്കുന്നവരും ശരിയായെന്ന് പറയണം എന്നും എം എം മണി അഭിപ്രായപ്പെട്ടു.
Discussion about this post