പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയണോ. ഇനി സ്മാര്‍ട്ട് ഫോണുകളാണ് നമുക്ക് മുന്നറിയിപ്പ് നല്‍കുക. എഐ നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. സ്മാര്‍ട്ട് ഫോണുകളിലെ മൈക്രോസെന്‍സര്‍ പ്രകൃതിയിലെ മാറ്റങ്ങളെ കണ്ടെത്തുന്നതിനാല്‍ അതു തന്നെയാണ് ഈ സാങ്കേതികവിദ്യയിലും നിര്‍ണ്ണായകമാവുക. എഐ മേല്‍നോട്ടം കൂടി വഹിക്കുമ്പോള്‍ ഫലം കൂടുതല്‍ കൃത്യതയുള്ളതാവുകയും ചെയ്യും.
ലോകമെമ്പാടും 6.4 ബില്യണിലധികം ആളുകള്‍ ഉപയോഗിക്കുന്നവ കൂടിയാണ് സ്മാര്‍ട്ട് ഫോണുകള്‍ എന്ന പ്രയോജനം കൂടിയുണ്ട്.ഇത് മുന്നറിയിപ്പുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. താപനില, ഈര്‍പ്പം, അന്തരീക്ഷമര്‍ദ്ദം എന്നിവയും മറ്റും അളക്കാന്‍ കഴിവുള്ള അവയുടെ സെന്‍സറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയും വലിയ അളവിലുള്ള പാരിസ്ഥിതിക ഡാറ്റ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇപ്പോള്‍, കാട്ടുതീ ഉള്‍പ്പെടെയുള്ളവയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഈ സംവിധാനം നല്‍കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്..
സ്മാര്‍ട്ട്ഫോണുകള്‍ക്ക് യഥാക്രമം താപനില ക്രമക്കേടുകളും അന്തരീക്ഷ വേലിയേറ്റങ്ങളും വിശ്വസനീയമായി മാപ്പ് ചെയ്യാന്‍ കഴിയുമെന്ന് യുകെയിലും ഇസ്രായേലിലും നടത്തിയ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എഐയുടെ സേവനം കൂടി ലഭിക്കുന്നതോടെ ഇനി പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ തന്നെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കും.
Discussion about this post