അതിരാവിലെയുള്ള തണുപ്പാണ് ഡിസംബർ മാസത്തെ വരവ് അറിയിക്കുന്നത്. എന്നാൽ ഇപ്പോൾ ഡിസംബർ മാസം പകുതിയായിട്ടും ഈ പറയുന്ന തണുപ്പ് എത്തിട്ടില്ല എന്ന് വേണം പറയാൻ. ഇതിന് പിന്നിലുള്ള കാരണം എന്താണ് എന്ന് അറിയുമോ….?
പകൽ താപനില ഉയർന്നു നിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത് എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. എന്നാൽ മലയോരമേഖലയിൽ നേരിയ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ എല്ലാം വർഷവും അനുഭവപ്പെടുന്ന തണുപ്പ് ഈ വർഷം ഇല്ല എന്നാണ് പറയുന്നത.് മഴ തുടരുന്നതും തണുപ്പിന് തയസ്സമാകുന്നു.
നവംബർ മുതൽ ഡിസംബർ പത്തിനുമിടയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത് കണ്ണൂരാണ്. കണ്ണൂർ നഗരത്തിൽ ചൊവാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 25.6 ഡിഗ്രി സെൽഷ്യസാണ്.
മൂന്നാർ മേഖലകളിൽ എല്ലാം ഈ സമയത്ത് വൻ തണുപ്പാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഈ വർഷം ഈ സമയത്ത് 9.3 ഡിഗ്രി സെൽഷ്യസാണ് മൂന്നാർ മേഖലയിൽ ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ സീസണിൽ ഇതേ സമയം അഞ്ച് ഡിഗ്രി സെൽഷ്യസ് മുതൽ പൂജ്യത്തിന് താഴെയായിരുന്നു.
Discussion about this post