പാലക്കാട് :വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ലോറി ഇടിച്ച് കയറി . നാല് കുട്ടികൾക്ക് ദാരുണാന്ത്യം . ഒട്ടേറെ വിദ്യാർഥികൾക്കു പരിക്കേറ്റു. ലോറിക്കടിയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്.
കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.മണ്ണാർകാട് പനയംപാടത്താണ് ദാരുണാപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താന്ർ ശ്രമം നടത്തുകയാണ്. ലോറിക്കടിയിൽ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ലോറി അമിത വേഗതയിലായിരുന്നു എന്നാണ് വിവരം.
Discussion about this post