വിഭവങ്ങളില്‍ കഞ്ചാവ് ചേര്‍ത്ത് വില്‍ക്കുന്ന ഒരു റെസ്‌റ്റോറന്റ്. കൂടാതെ ഇവിടെ സ്‌പെഷ്യല്‍ കഞ്ചാവ് വിഭവങ്ങളുമുണ്ട്. ഇതിനേക്കാളേറെ ഇത് വില്‍ക്കുന്നതിന് അവര്‍ പറയുന്ന കാരണമാണ് വിചിത്രം. തായ്‌ലന്‍ഡിലാണ് സംഭവം. ഇവിടെ കഞ്ചാവ് നിയമവിരുദ്ധമായിരുന്നു. അടുത്തിടെയാണ് ആ വിലക്ക് എടുത്തുകളഞ്ഞത്. അതോടെ കഞ്ചാവിന്റെ ഉപയോഗം ഇവിടെ പരസ്യമായി.
ഇതിന്റെ ചുവടുപിടിച്ചാണ് റെസ്റ്റോറന്റും തങ്ങളുടെ പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചത്. ഗിഗ്ലിംഗ് ബ്രഡ് , ജോയ്ഫുളി ഡാന്‍സിംഗ് സാലഡ് എന്നിങ്ങനെ നീളുന്നു മെനുവിലുള്ള കഞ്ചാവ് ഐറ്റങ്ങള്‍. എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ റെസ്‌റ്റോറന്റുകാരുടെ മറുപടി ഇങ്ങനെ.
രോഗമുള്ളവര്‍ക്ക് അത് ഭേദമാകാന്‍ വരെ കഞ്ചാവ് സഹായിക്കും , ദഹനപ്രക്രിയയെ സുഗമമാക്കുന്ന ഇത് ആളുകള്‍ക്ക് സന്തോഷം പകരുന്നു. എന്നാല്‍ ഇതൊന്നും വൈദ്യശാസ്ത്രപരമായി തെളിയിച്ചിട്ടുള്ളവയല്ലെന്നോര്‍ക്കണം. കൂടാതെ അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ പ്രകാരം ഇതിന്റെ ദൂഷ്യഫലങ്ങള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുമെന്നുമുണ്ട്.
കഞ്ചാവ് നിരോധനം നീക്കിയതോടുകൂടി തായ്‌ലന്‍ഡില്‍ നിരവധി മെഡിക്കല്‍ മരിജുവാന ക്ലിനിക്കുകള്‍ തുറക്കുകയുണ്ടായി. തായ് നിയമപ്രകാരം ഇനി വീടുകളില്‍ ആറ് ചട്ടികളില്‍ വരെ കഞ്ചാവ് കൃഷി ചെയ്യാം. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുമ്പോള്‍ കഞ്ചാവിലെ ടെട്രാഹൈഡ്രോകന്നാബിനോളിന്റെ അളവ് 0.2 ശതമാനത്തില്‍ താഴെയായിരിക്കണം.
Discussion about this post