Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ധർമ്മക്ഷേത്രത്തിന്റെ കാവലാൾ ; റാണി അഹല്യാബായി

by Brave India Desk
Dec 14, 2024, 07:14 pm IST
in News, Special, Article
Share on FacebookTweetWhatsAppTelegram

മദ്ധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലുള്ള മഹേശ്വർ എന്ന നഗരം. ഹോൾകർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്ത് ഈ ചെറു നഗരം, പുരാതനമായ ജനപഥങ്ങളെ – രാജവീഥികളെ കാട്ടിത്തരുന്ന കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് ആ ചെറുപട്ടണം. ഉത്തരേന്ത്യൻ രാജകൊട്ടാരങ്ങളുടെ ധാരാളിത്തമൊന്നും വിളിച്ചറിയിക്കാത്ത ഒരു ചെറു കൊട്ടാരമുണ്ട് ഇവിടെ. എല്ലാ ദിവസവും ഇന്നും ആ രാജ്യത്തിൻ്റെ വിവിധ കോണുകളിലെ വയലുകളിൽ നിന്ന് ശേഖരിച്ച മണ്ണുമായി പൂജാരിമാർ ഈ കൊട്ടാരനടയിലെത്തും. രാവിലെ എട്ടര മുതൽ ഒമ്പതര വരെ ആ മണ്ണുകൊണ്ട് ആയിരം ചെറിയ ശിവലിംഗങ്ങൾ ഉണ്ടാക്കി പൂജ ചെയ്യും. അതിനുശേഷം ആ ശിവലിംഗങ്ങൾ നർമ്മദാനദിയിൽ നിമഞ്ജനം ചെയ്യും. 1766 മുതൽ ഈ ചടങ്ങ് ഇവിടെ മുടങ്ങാതെ നടക്കുന്നുണ്ട്. അന്ന് ഇവിടെ ഭരിച്ചിരുന്ന ഒരു റാണിയാണ് ഈ ചടങ്ങ് തുടങ്ങിയത്. രാജ്യത്തിലെ കർഷകർക്ക്, അവരുടെ വയലുകൾക്ക്, മഹാദേവന്റെ സകല അനുഗ്രഹവും ലഭ്യമാകുവാനാണ് ആ രാജ്ഞി ഈ ചടങ്ങുകൾ ആരംഭിച്ചത്.

ഇന്ന് ഈ ചടങ്ങിനെത്തുന്ന ദേശവാസികൾ ശിവലിംഗങ്ങൾക്കൊപ്പം ആ മഹാറാണിയെയും ദേവതയായി പൂജിച്ച് ആരാധിക്കുന്നു. അവർക്ക് അവരുടെ എല്ലാ സങ്കടങ്ങളും നീക്കുന്ന അമ്മയാണ് ആ മഹാറാണി. ഭരിച്ചിരുന്ന കാലത്ത് ഏതു പാവപ്പെട്ടവന്റെയും കണ്ണീരൊപ്പാൻ ആ അമ്മ എല്ലാ ഭേദഭാവങ്ങളും മറന്നു മുന്നിൽ നിന്നിരുന്നു. 300 കൊല്ലം മുമ്പ് ഇവിടെ ഭരിച്ചിരുന്ന ഒരാളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനയോടെ ഇന്നും ആ ദേശവാസികൾ പൂജ ചെയ്യുന്നുണ്ടെങ്കിൽ ആ ഭരണാധികാരിയുടെ മഹിമ ഊഹിക്കാവുന്നതേയുള്ളൂ.

Stories you may like

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

അഹല്യ ബായി ഹോൾക്കർ. ഭാരതത്തിലെ സ്ത്രീശക്തിയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്ന്. ഒരു ചെറിയ പട്ടണത്തിൽ ജനിച്ച സാധാരണക്കാരിയായ ഒരു പെൺകുട്ടി… കൊടിയ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്ന ജീവിതം. പക്ഷേ നിഷ്കാമകർമ്മത്താലും ഭക്തി ഭാവത്തിലും അവർ ഭാരത മാതാവിൻ്റെ തന്നെ ജീവനുള്ള പ്രതീകമായി മാറി. ധർമ്മോദ്ധാരണത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ മഹാമേരുകളിൽ ഒന്നായി മാറി.

മറാത്ത സാമ്രാജ്യ അധിപതിയായിരുന്ന പേഷ്വാ ബാജിറാവു ഒന്നാമത്തെ കീഴിൽ ഇന്ന് മധ്യപ്രദേശിലെ മാൾവ എന്നറിയപ്പെടുന്ന പ്രദേശം ഭരിച്ചിരുന്ന നാടുവാഴിയായിരുന്നു മൽഹർ റാവു ഹോൾകർ. ഇൻഡോർ ആയിരുന്നു അവരുടെ തലസ്ഥാനം. വലിയ പോരാളിയും മറാത്താ പേഷ്വായുടെ വലംകൈയുമായിരുന്ന മൽഹർ റാവു മഹാരാഷ്ട്രയിലെ ചോണ്ഡി എന്ന സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു.  അവിടത്തെ ക്ഷേത്രത്തിൽ കൈ മെയ് മറന്ന് സേവനം ചെയ്യുന്ന ഒരു കൊച്ചു കുട്ടിയെ അദ്ദേഹം ശ്രദ്ധിച്ചു. അന്ന് അഹല്യ ബായിക്ക് എട്ടു വയസു മാത്രമായിരുന്നു പ്രായം. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രത്തോളം സഹാനുഭൂതിയും സ്നേഹവും ഭക്തിയും പ്രകടമാക്കിയ ആ കുട്ടിയോട് മൽഹർ റാവു ഹോൾകറിന് അതിയായ സ്നേഹം തോന്നി. തന്റെ മകളായി ഈ കുട്ടി കൊട്ടാരത്തിലേക്ക് വന്നിരുന്നെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചു. നല്ല കാര്യങ്ങൾ വച്ചു താമസിപ്പിച്ചു കൂടാ എന്നാണല്ലോ. തന്റെ പത്തുവയസ്സുള്ള മകൻ ഖണ്ഡേറാവുവിനെ കൊണ്ട് ഈ കുട്ടിയെ വിവാഹം കഴിപ്പിച്ചാലോ എന്ന് അദ്ദേഹം ചിന്തിച്ചു. ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അതിൽപ്പരം ഒരു സന്തോഷം ഉണ്ടായിരുന്നില്ല. വരനും വധുവും ചെറിയ കുട്ടികൾ ആയതുകൊണ്ട് എന്താണ് നടക്കുന്നതെന്ന് പോലും അവർക്ക് അറിവുണ്ടായിരുന്നില്ല.

എന്തായാലും പത്ത് വയസ്സുകാരൻ ഖൺഢേറാവുവിന്റെ വധുവായി , മൽഹർ റാവു ഹോൾകറിൻ്റെ മകളായി കൊച്ചഹല്യ മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിൽ ഇൻഡോറിലെ ഹോൾകർ കുടുംബത്തിൻ്റെ കൊട്ടാരത്തിലെത്തി. തൻ്റെ മരുമകളായി എത്തിയ കൊച്ചഹല്യയെ മകളായി തന്നെയാണ് ഹോൾകർ കുടുംബം വളർത്തിയത്. ഭാവിയിൽ രാജ്ഞി ആവാനുള്ള അഹല്യയ്ക്ക് വേണ്ട എല്ലാ വിദ്യാഭ്യാസവും അവർ നൽകി. രാജ്യ കാര്യങ്ങളിലും യുദ്ധതന്ത്രത്തിലും പോലും ഇടപെടുന്നവരായിരുന്നു മറാത്ത സാമ്രാജ്യത്തിലെ ധീര വനിതകൾ. അതിനു തക്ക പരിശീലനം തന്നെയാണ് അഹല്യബായിക്ക് അമ്മായി അമ്മയായ ഗൗതമബായി നൽകിയത്. രാജഭരണം, രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഗൗതമ ബായിയിൽ നിന്നും യുദ്ധതന്ത്രത്തിലും സൈനിക നീക്കങ്ങളിലും ഭർതൃ പിതാവായ മൽഹർ റാവുവിൽ നിന്നും അഹല്യ പരിശീലനം നേടി. ശൈശവത്തിൽ നിന്ന് യൗവനത്തിലേക്ക് കടന്ന അഹല്യ രണ്ടു കുട്ടികൾക്കും ജന്മം നൽകി.

ചെറിയ പ്രായത്തിൽ തന്നെ വലിയ സഹാനുഭൂതി പ്രകടമാക്കിയ വ്യക്തിത്വമായിരുന്നു അഹല്യ. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട രാജകുമാരിയായിരുന്നു അവർ.  ആ സന്തോഷകരമായ ജീവിതത്തിനിടയിലാണ് ഒരു യുദ്ധത്തിൽ തന്റെ ഭർത്താവ് മരണപ്പെട്ട വിവരം അഹല്യ അറിയുന്നത്. എട്ടു വയസ്സ് മുതൽ കൈപിടിച്ചു നടന്ന അദ്ദേഹത്തിൻ്റെ മരണം അഹല്യക്ക് താങ്ങാൻ ആകുമായിരുന്നില്ല. ഇഹലോകത്തിലും പരലോകത്തിലും ഭർത്താവിനൊപ്പം നടക്കാമെന്ന പതിവ്രതയുടെ നിഷ്ഠ താൻ കാക്കും എന്ന നിർബന്ധത്തോടെ അഹല്യാബായി ഭർത്താവിന്റെ ചിതയിൽ ചാടി ജീവൻ വെടിയാൻ തീരുമാനിച്ചു. കുടുംബാംഗങ്ങളും പ്രജകളും എല്ലാം കണ്ണീരോടെ ഈ കഠിനമായ തീരുമാനം വെടിയണമെന്ന് അവരോട് അപേക്ഷിച്ചു. വാർത്ത കേട്ട് ദൂരദേശങ്ങളിൽ നിന്നു പോലും ജനങ്ങൾ എത്തി അവരുടെ കാലിൽ വീണ് തീരുമാനം മാറ്റണമെന്ന് അപേക്ഷിച്ചു. എന്നാൽ അഹല്യ തീരുമാനം മാറ്റാൻ ഒരുക്കമായിരുന്നില്ല. അവസാനം ഭർതൃപിതാവായ മൽഹർ റാവു ഹോൾക്കർ തന്നെ അഹല്യക്ക് മുന്നിലെത്തി. ‘നീ എനിക്കൊരു മരുമകളല്ല… മകൾ തന്നെയാണ്. മകൻ നഷ്ടപ്പെട്ടതോടുകൂടി ആരും ഇല്ലാതായ ഞങ്ങളെ നീ കൂടി ഉപേക്ഷിച്ചാൽ വയസ്സുകാലത്ത് ഞങ്ങൾക്കിനി ആരുണ്ട്?! നിനക്ക് വേണ്ടിയല്ല…ഞങ്ങൾക്ക് വേണ്ടി ഈ നാടിനു വേണ്ടി നീയിനി ജീവിക്കുക’ എന്നുള്ള മൽഹർ റാവുവിൻ്റെ വിലാപത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അഹല്യക്കായില്ല. അവർ ജീവൻ വെടിയുന്നില്ല എന്ന് തീരുമാനിച്ചു.

അതോടെ അഹല്യയുടെ ജീവിതത്തിലെ പുതിയൊരു ഘട്ടം തുടങ്ങുകയായിരുന്നു. രാജ്യതന്ത്രപരമായ കാര്യങ്ങളിൽ അഹല്യയെ മൽഹർ റാവു നേരിട്ട് ഇടപെടിക്കാൻ തുടങ്ങി. യുദ്ധ തന്ത്രങ്ങളിലും സൈനിക നീക്കങ്ങളിലും മറ്റാരെക്കാളും മുന്നിലാണ് തന്റെ ബുദ്ധിയെന്ന് മരുമകൾ പെട്ടെന്ന് തന്നെ തെളിയിച്ചു. സാമ്രാജ്യവിസ്തൃതിക്കായും അതിർത്തി സുരക്ഷയ്ക്കായും പോകുന്ന പടനായകൻമാർക്ക് യുദ്ധതന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്നത് അഹല്യബായി ആയിരുന്നു. അവർ കൊടുത്തയക്കുന്ന കത്തുകളിലെ സൈനിക നീക്കങ്ങളുടെ പദ്ധതികൾ കൃത്യമായി നടപ്പാക്കിയാൽ യുദ്ധവിജയം സുനിശ്ചിതമായിരുന്നു. 1766 മെയ് 20 ആം തീയതി മൽഹർ റാവു അന്തരിച്ചു. അദ്ദേഹത്തിൻ്റെ ചെറുമകനും അഹല്യബായിയുടെ മകനുമായ മാലെറാവു ഹോൾക്കർ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. പക്ഷേ ആറ് കൊല്ലം മാത്രമേ അദ്ദേഹം അധികാരത്തിലിരുന്നുള്ളൂ. വലിയ പോരാളി എന്ന പേരെടുത്ത അദ്ദേഹം കാലാന്തരത്തിൽ മാനസികരോഗ ബാധിതനായി. കുറച്ചുനാളുകൾക്കകം അന്ത്യം സംഭവിക്കുകയും ചെയ്തു.

തനിക്ക് വേണ്ടപ്പെട്ട എല്ലാവരും ഒന്നിന് പിറകെ ഒന്നായി മരണപ്പെട്ടതോടെ അഹല്യബായി ഒറ്റയ്ക്കായി. ഭർതൃപിതാവ് മൽഹർ റാവു ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചിട്ടാണ് ജീവൻ വെടിഞ്ഞത്. തന്റെ ജീവിതം രാജ്യത്തിനുവേണ്ടി തന്നെ പൂർണമായും വിനിയോഗിക്കണം എന്ന ആഗ്രഹത്തോടെ മൾവാ രാജ്യത്തിൻറെ ഭരണ ചുമതല അവർ ഏറ്റെടുത്തു.

ഭരണമാറ്റം എളുപ്പമായിരുന്നില്ല. മറാത്താ സാമ്രാജ്യത്തിലെ ഉന്നതർ ഭരണം തട്ടിയെടുക്കാൻ ചില ശ്രമങ്ങളൊക്കെ തുടങ്ങി. അതിൻ്റെ ഭാഗമായി രാജ്യത്തിന്റെ അനന്തരാവകാശിയായി അവർ പറയുന്ന ഒരു കുട്ടിയെ ദത്തെടുക്കണം എന്നൊക്കെ നിർബന്ധിച്ചു. തൻ്റെ രാജ്യം അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ അഹല്യബായി തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. മറാഠാ പേഷ്വായുടെ രാജ്ഞിയെ നേരിട്ട് കണ്ടു് അവർ വിവരങ്ങൾ ധരിപ്പിച്ചു. മറാത്ത സാമ്രാജ്യത്തിലെ മറ്റു രാജാക്കന്മാരെയും രാജ്യതന്ത്രജ്ഞയായ അഹല്യബായി കൂടെ കൂട്ടി. കൂടെ നിന്നില്ലെങ്കിൽ നാളെ ഇത്തരമൊരു അനുഭവം നിങ്ങൾക്കും വന്നേക്കാം എന്ന് മുന്നറിയിപ്പ് നൽകി. അതിനോടൊപ്പം തനിക്ക് സ്ത്രീകളുടെ വലിയൊരു സൈന്യം സ്വന്തമായുണ്ടെന്നും അവയുടെ പ്രഹര ശേഷി വലുതായിരിക്കുമെന്നും വിദഗ്ധരായ ചാരന്മാരുടെ സംഘത്തെ മറാത്ത സാമ്രാജ്യത്തിൽ മുഴുവൻ അയച്ച് ഊഹാപോഹങ്ങൾ പരത്തി.

അവസാനം വിഷയത്തിൽ മറാത്ത പേഷ്വാ തന്നെ നേരിട്ട് ഇടപെട്ടു. കുടുംബത്തിന് പുറത്തുനിന്നും ഒരു കുട്ടിയെ ദത്തെടുക്കുന്നത് ഒഴിവാക്കി അഹല്യാ ബായിയെ തന്നെ ഭരണാധികാരിയായി അദ്ദേഹം നിയമിച്ചു. ലോകത്ത് മറ്റൊരിടത്തും നടക്കാത്ത വികസന വിപ്ലവമാണ് പിന്നീട് ആ രാജ്യത്ത് ഉണ്ടായത്. ആദ്യമായി തന്റെ ആസ്ഥാനം തിരക്കേറിയ ഇൻഡോറിൽ നിന്ന് നിർമ്മദാതീരത്തെ ഒരു കൊച്ചു പട്ടണമായ മഹേശ്വറിലേക്ക് മാറ്റുകയാണ് അഹല്യാ ബായി ആദ്യം ചെയ്തത്. ഉറ്റവരുടെ മരണങ്ങൾ അവരെ മാനസികമായി ബാധിച്ചിരുന്നോ എന്നറിയില്ല, ഇൻഡോറിൻ്റെ സുഖഭാഗങ്ങളിൽ അവർക്ക് വിരക്തി തോന്നി. മഹേശ്വർ എന്ന ചെറിയ പട്ടണം ആദ്ധ്യാത്മിക ജീവിതത്തിന് വളരെ യോജിച്ചതെന്ന് അവർക്ക് തോന്നി. അവിടെ നർമ്മദ നദീ തീരത്ത് അനേകം ഘാട്ടുകളും കോട്ടകളും ശിവക്ഷേത്രങ്ങളും അവർ പണികഴിപ്പിച്ചു. തനിക്കായി ഒരു ചെറിയ കൊട്ടാരവും പണികഴിപ്പിച്ചു. വലിയ ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി ലളിതമായ രീതിയിൽ ആയിരുന്നു തൻ്റെ കൊട്ടാരം അവർ രൂപകല്പന ചെയ്തത്. കൊട്ടാരത്തെക്കാൾ ഒരു ആശ്രമം ആയിരുന്നു അത്. കൊട്ടാരത്തിൽ നിന്ന് എന്നും നർമ്മദാ നദി തീരത്ത് സ്നാനത്തിനായി എത്തുന്ന അവർ ശിവ ഭഗവാനെ ആ നദീതീരത്ത് വച്ച് ആരാധിച്ചു പോന്നു. ഒരു വേർതിരിവും ഇല്ലാതെ ജനങ്ങൾക്കാർക്കും ആ സമയത്ത് തന്നെ വന്നു കണ്ടു പ്രശ്നങ്ങൾ നേരിട്ട് ബോധിപ്പിക്കാൻ അഹല്യ ബായി സമ്മതം നൽകിയിരുന്നു.

നാടിന്റെ സാമ്പത്തികമായ വികസനത്തിനാണ് അവർ ഏറ്റവുമാദ്യം ഊന്നൽ കൊടുത്തത്. മേന്മയേറിയ പരുത്തി കൃഷി ചെയ്യുന്ന സ്ഥലം ആയിരുന്നു മാൾവ.  കാർഷിക വികസനത്തിനായി വലിയ പദ്ധതികൾ അവർ ആവിഷ്കരിച്ചു. പരുത്തി കൃഷി ചെയ്യാൻ വലിയ സഹായങ്ങൾ കർഷകർക്ക് നൽകി. അതോടൊപ്പം അവർ ഭാരതത്തിൻറെ പലഭാഗത്തുനിന്നും നെയ്ത്തുകാരെ മാൾവയിലേക്ക് ക്ഷണിച്ചു. ഇവിടെ വന്നു താമസിച്ചു നെയ്ത്ത് തുടങ്ങിയാൽ പത്തു കൊല്ലത്തേക്ക് ഒരു രൂപ പോലും നികുതി നൽകേണ്ടതില്ല എന്നായിരുന്നു അവർക്ക് നൽകിയ വാഗ്ദാനം. ഇത് കേട്ട് വിദഗ്ധരായ നെയ്ത്തുകാർ മാൾവയിൽ എത്തി. അവിടുത്തെ മേന്മയേറിയ പരുത്തിനൂൽ വച്ച് ഒരു പുതിയ ഇനം പരുത്തിത്തുണി ആ നെയ്ത്തുകാർ ഉണ്ടാക്കി. പട്ടുപോലെ മിനുസവും മൃദുലവുമായ ആ തുണിക്ക് ‘മഹേശ്വരി പരുത്തി’ എന്നായിരുന്നു പേര്. ഇന്നും ലോകപ്രശസ്തമാണ് ‘മഹേശ്വരി സാരി’.

മഹേശ്വർ നഗരത്തിൽ ഉണ്ടാക്കിയ ആ പുതിയ തുണിയ്ക്ക് ഭാരതത്തിലെമ്പാടും രാജകൊട്ടാരങ്ങളിലും ധനികരുടെ ഇടയിലും എല്ലാം വലിയ പ്രചാരം ലഭിച്ചു. പട്ടിനേക്കാൾ മൃദുലമായ ആ പുതിയ ഇനം തുണി അഹല്യഭാവിയുടെ സംരംഭകത്വത്തിന്റെയും നേതൃപാടവത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമായിരുന്നു. ഭാരതത്തിൻ്റെ പല ഭാഗത്തും നിന്ന് വിദഗ്ധരായ പണമിടപാടുകാരെയും വലിയ കച്ചവടക്കാരെയും ഇൻഡോറിലേക്കും മഹേശ്വരിയിലേക്കും വന്ന് താമസിക്കാൻ അഹല്യബായി ക്ഷണിച്ചു. വന്നവർക്കെല്ലാം നികുതിയിളവും നൽകി. തുണി വ്യവസായം മാത്രമല്ല മറ്റു മേഖലകളിലെ ഉൽപാദനവും കച്ചവടവും വിപണനവും എല്ലാം ആ രാജ്യത്ത് വളരെ പെട്ടെന്ന് വളർന്നു. ഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നായി ഇൻഡോർ മാറി. വളരെ കുറഞ്ഞ കൊല്ലങ്ങൾ കൊണ്ട് രാജ്യത്തിന്റെ വരുമാനം 130 ശതമാനത്തോളം കൂടിയെന്നാണ് ചരിത്രകാരന്മാർ കുറിക്കുന്നത്. ഒരു യുദ്ധവും സാമ്രാജ്യ വിസ്തൃതിയും ഇല്ലാതെ സമാധാനപരമായി കച്ചവടവും കൃഷിയും വിപുലപ്പെടുത്തി ഒരു രാജ്യം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇത്രയും വികസനം നേടുന്നത് ചരിത്രത്തിൽ തന്നെ കാണാൻ സാധ്യതയില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുപോലെതന്നെ നികുതിയിളവ് നൽകി ഇത്രയേറെ രാജ്യ വരുമാനം വർദ്ധിപ്പിച്ച മായാജാലവും ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് തന്നെ ഒരു പാഠമാണ്. മൾവാ രാജ്യം ലോകത്തിലെ തന്നെ ഏറ്റവും വികസിതമായ രാജ്യങ്ങളിൽ ഒന്നായി മാറിയിരുന്നു.

മറ്റു ഭരണാധികാരികളെ പോലെയായിരുന്നില്ല അഹല്യാബായി. രാജ്യത്തിന്റെ പൊതു സ്വത്തിൽ നിന്ന് ഒന്നും അവർ അവരുടെ സ്വന്തം ചിലവിനായി എടുക്കില്ലായിരുന്നു. അവരുടെയും കൊട്ടാരത്തിൻ്റെയുമെല്ലാം ചെലവുകൾ നടത്തിയിരുന്നത് രാജകുടുംബത്തിന്റെ സ്വന്തം പേരിലുള്ള വയലുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നുമുള്ള വരുമാനം കൊണ്ടാണ്. വളരെ ലളിതമായ ജീവിതമായിരുന്നു അവരുടേത്.  സദാ ശിവനാമജപവുമായി ജീവിക്കുന്ന ഭക്ത. എന്നാൽ രാജ്യസുരക്ഷയുടെ കാര്യത്തിൽ സാത്വികഭാവമായിരുന്നില്ല ദേവി അഹല്യാബായിക്ക്. മറ്റു രാജ്യങ്ങളെ ആക്രമിച്ചില്ല എങ്കിലും സ്വന്തം രാജ്യത്തെ ആക്രമിക്കാനെത്തിയ മുഗൾ ആക്രമണകാരികൾ ഉൾപ്പെടെയുള്ള കടന്നുകയറ്റക്കാരോട് ഒട്ടും വിട്ടുവീഴ്ചയില്ലാതെ അവർ പോരാടി. പലപ്പോഴും സൈന്യത്തോടൊപ്പം മുന്നിൽ നിന്ന് യുദ്ധം നയിച്ചു. മികച്ച പോരാളിയുമായിരുന്നു അവർ. ഭർതൃസഹോദരനായ തുക്കോജി റാവു ആയിരുന്നു മാൾവയുടെ സർവ്വസൈന്യാധിപൻ. യുദ്ധങ്ങളിലെല്ലാം അവർ വിജയം നേടി. നിപുണയായ യുദ്ധതന്ത്രജ്ഞയായിരുന്നു അവർ.

രാജ്യം സാമ്പത്തികമായി മെച്ചപ്പെട്ടതോടെ അവർ സാമൂഹ്യ സുരക്ഷയ്ക്ക് മുൻതൂക്കം നൽകാൻ തുടങ്ങി. ഏറ്റവും പാവപ്പെട്ടവർക്കും പട്ടിണിക്കാർക്കുമായി രാജ്യം മുഴുവൻ ധർമ്മശാലകൾ സ്ഥാപിച്ചു. ഏതു സമയത്തും ആർക്കും സൗജന്യമായി ഭക്ഷണവും സുരക്ഷിതത്വവും പ്രദാനം ചെയ്യുകയായിരുന്നു ലക്ഷ്യം. അമ്മമാർക്കും കുട്ടികൾക്കുമായി പ്രത്യേകം ക്ഷേമ പദ്ധതികൾ നടപ്പിലാക്കി. മനുഷ്യർക്ക് മാത്രമല്ല പക്ഷി മൃഗാദികൾക്കും ദയയോടെ പ്രത്യേകം ധർമ്മശാലകൾ സ്ഥാപിച്ച് അന്നദാനവും ചികിത്സയും നൽകി. മദ്ധ്യഭാരതത്തിൽ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾളുടെ  ഇടയിൽ നിന്ന് പോലും പട്ടിണിയും ദാരിദ്ര്യവും അപ്രത്യക്ഷമായി. പിന്നീടാണ് ഇവയെയൊക്കെ നിസ്സാരമാക്കുന്ന ഏറ്റവും വലിയ യജ്ഞം റാണി അഹല്യബായി തുടങ്ങിയത്.

സ്വന്തം രാജ്യത്തിന് പുറത്തും ധർമ്മസംരക്ഷണത്തിനും ദീനാനുകമ്പയ്ക്കും വേണ്ട പ്രവർത്തനങ്ങൾ അവർ നടത്താൻ തുടങ്ങി. 1783 ൽ അവർ ഗുജറാത്തിൽ സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചു. ബിഹാറിലെ ഗയയിലും, പ്രയാഗിലും എല്ലാം ധർമ്മശാലകൾ സ്ഥാപിച്ചു. അയോദ്ധ്യയിൽ ജന്മ സ്ഥാനത്തിന് ചുറ്റും സ്ഥലം വാങ്ങി അനേകം പുതിയ രാമക്ഷേത്രങ്ങൾ നിർമ്മിച്ചത് അഹല്യാബായിയാണ്. മുഗൾ ഭ്രാന്തന്മാരാൽ തകർക്കപ്പെട്ട അനേകം ക്ഷേത്രങ്ങൾ രാജ്യമെമ്പാടും അവർ പുനർനിർമ്മിച്ചു. കാശ്മീരിലെ ശ്രീനഗറിൽ, ഹരിദ്വാറിൽ , ബദരീനാഥിൽ , കേദാർനാഥിൽ തുടങ്ങി രാമേശ്വരത്ത് വരെ ധർമ്മശാലകളും ക്ഷേത്രങ്ങളും നിർമ്മിച്ചു. പലതവണയുള്ള ആക്രമണങ്ങൾ കൊണ്ട് അനാഥമായി കിടന്നിരുന്ന കാശിയുടെ, വിശ്വനാഥന്റെ വാരണാസിയുടെ, പൂർവ്വകാല പ്രൗഢി തിരിച്ചുപിടിച്ചത് അഹല്യബായി ഹോൾക്കറാണ്. വാരാണസിയിൽ ഗംഗാതീരത്തെ തുളസീ ഘാട്ട്, മണികർണ്ണികാ ഘാട്ട് എന്നിവ ഇന്നത്തെ നിലയിൽ പുനർനിർമ്മിച്ചത് അവരാണ്. ഔറംഗസേബ് യഥാർത്ഥ വിശ്വനാഥ ക്ഷേത്രം തകർത്ത് അവിടെ മോസ്ക് പണിതെങ്കിലും അതിനു തൊട്ടടുത്ത് സ്ഥലം വാങ്ങി പഴയതിലും വലിയ വിശ്വനാഥ ക്ഷേത്രം അവർ പുനർനിർമിച്ചു. കാശിയിൽ അനേകം ധർമ്മശാലകൾ സ്ഥാപിച്ചു. സന്യാസിമാർക്കും പണ്ഡിതർക്കുമായി സത്രങ്ങളും സ്ഥാപിച്ചു. ഇതുൾപ്പെടെ കാശിയിൽ പ്രധാനപ്പെട്ട 14 നിർമ്മിതികളാണ് മാതാ അഹല്യാബായി നടത്തിയത്. ഇന്നത്തെ കാശിയുടെ മുഖച്ഛായ തന്നെ അവർ നിർമ്മിച്ച ഘാട്ടുകളും ക്ഷേത്രങ്ങളും ധർമ്മശാലകളുമാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി കോറിഡോർ ഉദ്ഘാടനം ചെയ്യുന്ന സമയത്ത് അവിടെ മാതാ അഹല്യാ ബായി ഹോൾക്കറുടെ ഒരു വലിയ പ്രതിമയും ഉദ്ഘാടനം ചെയ്തത്.

ഭാരതത്തെ ധാർമികമായി ഒരുമിപ്പിച്ച മഹത് വ്യക്തിത്വങ്ങളിൽ ഒന്നാണ് മാതാ അഹല്യബായി.  ആ മാതാവിൻറെ ഭാഗങ്ങളിൽ ഞാനിന്ന് പ്രണമിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞു. ബദരീനാഥം മുതൽ രാമേശ്വരം വരെ ആധുനിക ഭാരതത്തിൻ്റെ എല്ലാ കോണുകളിലും അഹല്യമാതായുടെ രക്ഷാദൗത്യം എത്തി. പൊളിഞ്ഞു കിടന്നിരുന്ന അനേകം ക്ഷേത്രങ്ങൾ പുനർ നിർമ്മിച്ചു. പല ക്ഷേത്രങ്ങളിലും പുനപ്രതിഷ്ഠ നടത്തി. നിത്യ പൂജയ്ക്ക് വഴിയില്ലാത്ത അനേകം ക്ഷേത്രങ്ങളിൽ അതിനായി പണം നൽകി. എന്തിന് ഗംഗോത്രിയിൽ നിന്ന് ഗംഗാജലം രാമേശ്വരത്ത് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സ്ഥിരമായി എത്തിക്കാൻ വരെ മാതാ അഹല്യാബായി വ്യവസ്ഥകൾ നടത്തി. അയോധ്യ , മധുര ,ഹരിദ്വാർ ,കാശി,  കാഞ്ചീപുരം , അവന്തിക തുടങ്ങിയ സപ്ത പുരികളിലും, ബദരീനാഥ്, ദ്വാരക, പുരി ,  രാമേശ്വരം തുടങ്ങിയ ചാർഥാം എന്നറിയപ്പെട്ടിരുന്ന ഭാരതത്തിലെ നാല് തീർത്ഥ സ്ഥാനങ്ങളിലും മാതാ അഹല്യാബായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളില്ലാതെ തകർന്നു കിടന്നിടത്ത് ക്ഷേത്രങ്ങൾ സ്ഥാപിച്ചു. മറ്റുള്ള സ്ഥലങ്ങളിൽ ധർമ്മശാലകളും സ്ഥാപിച്ചു.  ക്ഷേത്രങ്ങളിലെ നിത്യപൂജയ്ക്കും ചൈതന്യോദ്ധാരണത്തിനും സഹായവും നൽകി.

തത്വജ്ഞാനിയായ മഹാരാജ്ഞി(Philosopher Queen) എന്നായിരുന്നു അന്ന് ഭാരതം സന്ദർശിച്ച വിദേശികൾ മാതാ അഹല്യാ ബായിയെ വിശേഷിപ്പിച്ചിരുന്നത്. ജാതിവ്യത്യാസങ്ങളും ഭേദചിന്തകളും ഇല്ലാത്ത, അമ്മയെപ്പോലെ തന്നെ ജനങ്ങളെ സ്നേഹിക്കുന്ന,  ഈ മഹാറാണിയുടെ പെരുമ ഭാരതം മാത്രമല്ല ലോകം മുഴുവൻ നിറഞ്ഞിരുന്നു. എപ്പോഴും ആർക്കും വന്ന് കാണാവുന്ന, എല്ലാവരുടെയും അവലംബമായ, റാണിയെ ഒരു ഭരണാധികാരി ആയല്ല വലിയൊരു സന്യാസിനിയെ പോലെയോ ആദ്ധ്യാത്മിക ഗുരുവിനെ പോലെയോ ആണ് ജനങ്ങൾ കാണുന്നതെന്ന് അവർ കുറിച്ചു. ശിവനാമം ഒഴിയാത്ത ചുണ്ടുകളും സദാ ശിവപദത്തിൽ ലയിച്ചിരുന്ന മനസ്സുമായിരുന്നു ആ അമ്മക്ക്.

സ്വന്തം പേരും പെരുമയും പ്രചരിപ്പിക്കുന്നതിനോട് ആ അമ്മയ്ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ഒരിക്കൽ ഒരു കവി, മാതാ അഹല്യാബായിയെ കാണാൻ എത്തി. അവരുടെ ജീവിതത്തെ പുകഴ്ത്തിക്കൊണ്ടുള്ള ഒരു മഹാകാവ്യവുമായാണ് അദ്ദേഹം വന്നത്. കവിക്ക് വേണ്ട ഉപചാരങ്ങൾ നൽകി സ്വീകരിച്ചു. പണവും ഉപഹാരങ്ങളെല്ലാം നൽകി സന്തുഷ്ടനാക്കി അഹല്യബായിയമ്മ അദ്ദേഹത്തെ പറഞ്ഞയച്ചു. അതിനുശേഷം തന്നെപ്പറ്റി എഴുതിയ ആ മഹാകാവ്യവും എടുത്ത് അവർ നർമ്മദാ നദിയുടെ മദ്ധ്യഭാഗത്തേക്ക് വള്ളത്തിൽ കയറി തുഴഞ്ഞുപോയി. ശിവനാമം ഉച്ചരിച്ചുകൊണ്ട് ആ കാവ്യം നർമ്മദാ നദിയുടെ ആഴങ്ങളിലേക്ക് നിമഞ്ജനം ചെയ്ത ശേഷം ഒന്നും സംഭവിക്കാത്തത് പോലെ അവർ തിരികെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അതായിരുന്നു ആ ജീവിതത്തിന്റെ വിശുദ്ധി.

1795 ഓഗസ്റ്റ് പതിമൂന്നാം തീയതി എഴുപതാം വയസ്സിൽ മഹാദേവന്റെ തൃപ്പാദം പുൽകുന്നത് വരെ മാതാ അഹല്യാബായി ജനസേവനത്തിനും ധാർമികോദ്ധാരണത്തിനും ആയി സ്വജീവിതം സമർപ്പിച്ചു. ഇന്നും ആ മഹാസമാധിയിൽ ജനങ്ങൾ എത്തിച്ചേരുന്നു. അവതാരമായാണ് അഹല്യാദേവിയെ ഭക്തർ ഇന്ന് കാണുന്നത്.  ഒരു ദൈവത്തോടെന്ന പോലെ തങ്ങളുടെ ഇല്ലായ്മകൾ നീക്കിത്തരാൻ പ്രാർത്ഥിക്കുന്നു. ദേഹം അവിടെയില്ലെങ്കിലും ഏതോ ഉയർന്ന മണ്ഡലത്തിൽ നിന്ന് മാതാ അഹല്യാബായിയുടെ ദേഹി ഇന്നും അവരെ അനുഗ്രഹിക്കുന്നു. നർമ്മദാനദിയുടെ കുളിരോളങ്ങളിൽ നിന്ന് മഹാദേവന്റെ ശുഭനാമം നാമറിയാതെ തന്നെ നമ്മുടെ മനസ്സിലേക്ക് പഞ്ചാക്ഷരമായി ഒഴുകിയെത്തുന്നു.

#RaniAhilyabaiHolkar, #IndianHistory, #MarathaEmpire, #WomenInPower, #18thCenturyIndia, #CompassionateRuler, #MalwaRegion, #SocialReformer, #HistoricalFigures, #FemaleLeaders

Tags: Women in HistorySocial ReformBravehearts of BharatarticleSPECIALPremiumAhalya BhaiAhilyabai HolkarTemple Renovation
Share8TweetSendShare

Latest stories from this section

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

Discussion about this post

Latest News

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies