പാലക്കാട് : വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . ഇർഫാന , മിത, റിദ , ആയിഷ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും 8 -ാം ക്ലാസ് വിദ്യാർത്ഥിനികളാണ്.
അഞ്ച് പേരാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേർ മരിക്കുകയായിരുന്നു. മരിച്ച 4 പെൺകുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ലോറിയുടെ രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. അവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഇന്ന് വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.മണ്ണാർകാട് പനയംപാടത്താണ് ദാരുണാപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. േ
അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി . സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
Discussion about this post