ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഇന്ത്യയുടെ ഡി.ഗുകേഷിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെസ്സ് ചരിത്രഏടുകളിൽ ഡി.ഗുകേഷിന്റെ പേര് രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവമനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്തുടരാനും പ്രചോദിപ്പിക്കും എന്ന് മോദി എക്‌സിൽ കുറിച്ചു.
‘ഡി ഗുകേഷയുടെ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങൾ. ഇത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്. വിജയം ചെസ്സ് ചരിത്രത്തിന്റെ ഏടുകളിൽ ഡി.ഗുകേഷിന്റെ പേര് രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവമനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്തുടരാനും പ്രചോദിപ്പിക്കുകയും ചെയ്തു . അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ’ എന്ന് മോദി കുറിച്ചു.
ചൈനയുടെ ഡിംഗ് ലിറനെ 14 ാം മത്സരത്തിൽ തോൽപ്പിച്ച് ഏഴരപോയിന്റുമായാണ് ഗുകേഷിന്റെ വിജയം. വിശ്വനാഥൻ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരൻ ആദ്യമായാണ് ചെസിൽ കിരീടം നേടുന്നത്. ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ 18കാരനാണ് ഗുകേഷ്. സിംഗപ്പൂരിലായിരുന്നു മത്സരം നടന്നത്.
കറുത്ത കരുനീക്കിയാണ് ഗുകേഷ് വിജയത്തിലെത്തിയത്. ഡിംഗ് ലിറന് വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ചിട്ടുകൂടി ഗുകേഷ് പൊരുതി ജയിക്കുകയായിരുന്നു. അവസാനമത്സരത്തിന് മുൻപ് രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുയായിരുന്നു.
Discussion about this post