ന്യൂഡൽഹി: ആയുധ ബലത്തിലും, സാങ്കേതിക വിദ്യയിലും ധൈര്യത്തിലും ഇസ്രയേലിനെ കവച്ചു വെക്കാൻ ലോകത്ത് ആരും ഉണ്ടെന്ന് ശത്രുക്കൾ പോലും പറയില്ല. ലോക രാജ്യങ്ങൾ മുഴുവൻ എതിര് നിന്നാലും വിചാരിച്ച കാര്യം നടത്താൻ ഇസ്രയേലിനുള്ള മിടുക്ക് വളരെ പ്രശസ്തമാണ്. എന്നാൽ അത് മാത്രം പോരാ ഇന്നത്തെ കാലത്തേ യുദ്ധം ജയിക്കാൻ എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. ഇന്നത്തെ കാലത്തേ യുദ്ധം ജയിക്കാൻ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന്റെ കയ്യിലുള്ള വജ്രായുധം കൂടി വേണമെന്നാണ് ഇസ്രയേലിന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഇന്നത്തെ ലോകം നരേറ്റീവുകളുടേതാണ്. ഈ നരേറ്റീവുകൾ നിർമ്മിക്കുന്നത് പലപ്പോഴും മാദ്ധ്യമങ്ങളും. ലോക വ്യാപകമായി ഇസ്രായേൽ വിരുദ്ധ നരേറ്റീവുകളാണ് ഇസ്ലാമിക് മദ്ധ്യമങ്ങളായ അൽ ജസീറ, ടി ആർ ടി (തുർക്കി) മറ്റ് പാശ്ചാത്യ ഇടത് പക്ഷ മാദ്ധ്യമങ്ങൾ തുടങ്ങിയവർ പ്രചരിപ്പിക്കുന്നത്. ഈ കാരണം കൊണ്ട് തന്നെ ലോക വ്യാപകമായി ജൂത വിരുദ്ധത പല പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം വർദ്ധിച്ചു വരുകയാണ്.
ഇതിനെ എതിരിടാൻ എസ് ജയശങ്കറിന്റെ പക്കൽ നിന്നും നയതന്ത്ര ചാതുര്യം കൂടെ പഠിക്കണം എന്നാണ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ, ടൈംസ് ഓഫ് ഇന്ത്യ എഡിറ്റർമാരുമായുള്ള ആശയവിനിമയത്തിനിടെ പറഞ്ഞത്.
സംഘർഷ ഘട്ടങ്ങളിൽ ഇസ്രായേൽ “ഹാർഡ് പവറിനെയാണ്” കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ അൽ ജസീറ, TRT പോലുള്ള ശക്തമായ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ആഗോളവ്യാപകമായി ആധിപത്യം പുലർത്തുകയാണ്. ഈ സാഹചര്യത്തിൽ ഹാർഡ് പവറിനോടൊപ്പം സോഫ്റ്റ് പവർ കൂടെ സമന്വയിപ്പിക്കേണ്ടത് അത്യാവശ്യമാണ്.അസർ പറഞ്ഞു. ഈ കാര്യത്തിൽ ഇന്ത്യ ഒരു മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ- യുക്രൈൻ വിഷയത്തിലും, ഇസ്രായേൽ – ഹമാസ് സംഘർഷത്തിലും ഇന്ത്യക്കെതിരെ ആഗോള മാദ്ധ്യമ പ്ലാറ്റുഫോമുകൾ നരേറ്റീവുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന്റെ നയതന്ത്ര ചാതുര്യം അതിനെയൊക്കെ നിർവീര്യമാക്കുകയും, ഒരു പരിധി വരെ ഇന്ത്യക്ക് അനുകൂലമാക്കുകയും ആയിരിന്നു. ഇതിൽ നിന്നും ഇസ്രായേലിന് ഒരുപാട് പഠിക്കാനുണ്ട് എന്നാണ് അസർ വ്യക്തമാക്കിയത്.
“നിങ്ങൾ ഈ ഗ്രൂപ്പുകളെ വെല്ലുവിളിക്കുന്ന രീതിയിൽ കഠിനവും മൃദുവുമായ ശക്തി സംയോജിപ്പിക്കുകയാണ്. സത്യം പറഞ്ഞാൽ, ഞങ്ങൾ വേണ്ടത്ര നിക്ഷേപം നടത്തുന്നില്ല, കാരണം ഞങ്ങളുടെ നിക്ഷേപത്തിൻ്റെ ഭൂരിഭാഗവും സോഫ്റ്റ് പവറിലേക്കല്ല, ഹാർഡ് പവറിലേക്കാണ് പോയത്, ”അസർ പറഞ്ഞു.
Discussion about this post