വർഷാവസാനത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇപ്പോഴിതാ റിലയൻസ് ജിയോ പുതുവർഷ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 രൂപ വിലയുള്ള പ്ലാനാണിത്.
2025 പ്ലാനിൽ എന്തൊക്കെയാണ് പറയുന്നത്
റിലയൻസ് ജിയോയുടെ 2025 രൂപ പ്ലാനിൻറെ വാലിഡിറ്റി 200 ദിവസമാണ് . അൺലിമിറ്റഡ് 5ജി നെറ്റ്വർക്കാണ് ജിയോ 2025 രൂപ പ്ലാനിലൂടെ വച്ചുനീട്ടുന്നത്. ആകെ 500 ജിബി 4ജി ഡാറ്റ ഇതിന് പുറമെയുണ്ട്. ദിവസം 2.5 ജിബിയാണ് ഉപയോഗിക്കാൻ കഴിയുക. മാസംതോറും 349 രൂപയാണ് സാധാരണ റീചാർജ് പ്ലാൻ. അങ്ങനെ നോക്കുമ്പോൾ ആകെ 468 രൂപയുടെ ലാഭം 2025 രൂപ പ്ലാൻ റീച്ചാർജ് ചെയ്യുമ്പോഴുണ്ട്. അതിനാൽ തന്നെ ദീർഘകാലത്തേക്ക് റീച്ചാർജ് ചെയ്യുന്നവർക്ക് ഗുണകരമായ പ്ലാനാണ് ജിയോ ന്യൂ ഇയർ ഓഫറായി അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമേ പാർണർ കൂപ്പണുകളും ജിയോ നൽകുന്നുണ്ട്. 2150 രൂപയ്ക്ക് ഷോപ്പിംഗും യാത്രയും ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാനുള്ള സൗകര്യമാണിത്. കുറഞ്ഞത് 2500 രൂപയ്ക്ക് അജിയോയിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 500 രൂപ കൂപ്പൺ ഉപയോഗിക്കാം. 499 രൂപയ്ക്ക് മുകളിൽ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗിയിൽ ഓർഡർ ചെയ്യുമ്പോൾ 150 രൂപ ഓഫ് കിട്ടും. ഈസ്‌മൈ ട്രിപ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1500 രൂപയുടെ കിഴിവ് ലഭിക്കും എന്നതാണ് പങ്കാളിത്ത ഓഫറിലുള്ള മറ്റൊരു മെച്ചം.
Discussion about this post