മലപ്പുറം : മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പൊന്നാനി എവി ഹൈസ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിനിരയായത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് പരിക്കേറ്റവർ. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം. വിദ്യാർത്ഥികളെ ഇടിച്ച കാർ തുടർന്ന് മറ്റൊരു കാറിലും ഇടിച്ചു.
കാറിന് വേഗം കുറവായിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത് എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ താലൂക്ക് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.
Discussion about this post