കോട്ടയം : സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതുവരെയും മരുന്നുകളോ വാക്സിനുകളോ ഇല്ലാത്ത രോഗബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. രോഗം പിടിപെടുന്ന പന്നികൾ കൂട്ടത്തോടെ ചത്തു പോവുകയാണ് പതിവ്.
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ , വാഴൂർ പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മേഖലയിലെ പന്നിഫാമുകളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ നിന്ന് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരാറില്ലാത്തതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Discussion about this post