പത്തനംതിട്ട മണിയാർ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൊറണ്ടം കമ്പനി കെഎസ്ഇബിയുമായുള്ള കരാർ ലംഘിച്ചെന്ന് കണ്ടെത്തൽ. കരാർ നീട്ടിനൽകിയതിനെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കമ്പനി കരാർ ലംഘിച്ചെന്ന് കണ്ടെത്തൽ പുറത്തുവന്നത്.
വില കൂടുമ്പോൾ ഉൽപാദിപ്പിച്ച് കെഎസ്ഇബി ഗ്രിഡിലേക്ക് മാറ്റിയ വൈദ്യുതി തിരികെ എടുത്തു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം . ഇത് പുറത്തു നിന്ന് വൈദ്യതി വാങ്ങാനുള്ള കരാർ വ്യവസ്ഥയുടെ ലംഘനമെന്നാണ് കണ്ടെത്തൽ. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് മണിയാറിൽ നിന്നുള്ള ഊർജ്ജത്തിൻ്റെ പൂർണ്ണമായ വിനിയോഗത്തിന് ശേഷം മാത്രമായിരിക്കണം എന്നാണ് വ്യവസ്ഥ.
ബിൽഡ് ഓൺ ഓപ്പറേറ്റ് ട്രാൻസഫർ വ്യവസ്ഥപ്രകാരം 30 വർഷത്തേയ്ക്കായിരുന്നു കാർബൊറണ്ടം കമ്പനിയുമായി കരാർ. 94 ൽ ഉൽപാദനം തുടങ്ങി. കരാർ പ്രകാരം ഈ വർഷം ഡിസംബറിൽ കാലാവധി പൂർത്തിയായി പദ്ധതി കെ എസ് ഇ ബി ക്ക് കൈമാറേണ്ടതായിരിന്നു. എന്നാൽ സർക്കാർ കമ്പനിക്ക് 25 വര്ഷം കൂടെ കരാർ നീട്ടി നൽകുകയായിരുന്നു. ഇതിൽ വൻ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Discussion about this post