പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും വൻ ഭക്തജന തിരക്ക്. കഴിഞ്ഞ ദിവസം തീർഥാടകരുടെ എണ്ണം 75,000 പിന്നിട്ടിരുന്നു . കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ഇന്നലെ 78,483 തീർഥാടകരാണ് ദർശനം നടത്തിയത്.
അതെ സമയം കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാൻ സംയുക്ത തല യോഗം ചേർന്നു. നിലവിൽ തീർഥാടകർക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വനമേഖലയിൽ വഴുക്കൽ ഉള്ളതിനാൽ കാനന പാത വഴി വരുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണം എന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.
തൃക്കാര്‍ത്തിക (Thrikarthika) എന്ന് വിളിക്കുന്ന വൃശ്ചികത്തിലെ കാര്‍ത്തിക നാളും പൗര്‍ണ്ണമിയും ഒന്നിച്ചു വരുന്ന ഈ ദിവസം ദേവി ആദിപരാശക്തിയുടെ ജന്മനാളായാണ് കണക്കാക്കുന്നു. കൂടാതെ പാല്‍ക്കടലില്‍ മഹാലക്ഷ്മി അവതാരം ചെയ്തതും തുളസീ ദേവി അവതാരമെടുത്തതും ശിവപാര്‍വ്വതീ പുത്രനായ സുബ്രമണ്യനെ പരിപാലിക്കാന്‍ കൃതികാ ദേവിമാര്‍ അവതാരം ചെയ്തതും ഈ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം.
Discussion about this post