മുംബൈ: നമ്മുടെ സാമ്പത്തിക തലസ്ഥാനം ആണ് മുംബൈ നഗരം. ഭൂരിഭാഗം പേരുടെയും സ്വപ്‌ന നഗരങ്ങളിൽ ഒന്നാണ് ഇവിടം. ബോളിവുഡ് സിനിമകളുടെ കേന്ദ്രം കൂടിയായ മുംബൈ നഗരം പുതിയ നേട്ടം കൈവരിച്ചുകൊണ്ടാണ് ഇപ്പോൾ മാദ്ധ്യമ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഭക്ഷണ പ്രേമികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ് ഈ വാർത്ത.
ലോകത്തെ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് മുംബൈ. 2024-25 ലെ വേൾഡ്‌സ് ബെസ്റ്റ് ഫുഡ് സിറ്റീസ് ഓഫ് ടേസ്റ്റ് അറ്റ്‌ലസ് അവാർഡിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് മുംബൈയ്ക്ക് ഉള്ളത്. പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന ഏക ഇന്ത്യൻ നഗരം കൂടിയാണ് മുംബൈ. നഗരത്തിന്റെ തെരുവോരങ്ങളിൽ ലഭിക്കുന്ന സ്ട്രീറ്റ് ഫുഡാണ് മുംബൈയുടെ ഈ നേട്ടത്തിന് കാരണമായത്.
പുരസ്‌കാര പട്ടികയിൽ ഒന്നാം സ്ഥാനം നേപ്പാളിനാണ്. മിലൻ, ബൊളോങ്ക, ഫ്‌ളോറൻസ് എന്നീ സ്ഥലങ്ങളാണ് മുംബൈയുടെ തൊട്ട് മുൻപിലായി ഉള്ളത്. മികച്ച ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ 17,073 നഗരങ്ങളിലെ 15,478 വിഭവങ്ങൾ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് മുംബൈയെ മികച്ച ഭക്ഷണം ലഭിക്കുന്ന നഗരമായി തിരഞ്ഞെടുത്തത്.
നഗരത്തിൽ ലഭിക്കുന്ന ഏറ്റവും രുചിയേറിയ ഭക്ഷണങ്ങളിൽ ഒന്നാണ് പാവ് ബജ്ജി. നല്ല സോഫ്റ്റ് ആയ ബണ്ണും, ബജ്ജിയും ബട്ടർ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം പ്രായഭേദമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. പാവ് ബജ്ജി പോലെ തന്നെ ലോകം മുഴുവൻ അറിയപ്പെടുന്ന മറ്റൊരു വിഭവം ആണ് ഭേൽ പൂരി. റാഗ്ദ പാറ്റീസ്, ബോംബൈ ബിരിയാണി, താലിപീത് എന്നിവയാണ് മുംബൈയിലെ മറ്റ് പ്രസിദ്ധമായ ഭക്ഷണങ്ങൾ.
#MumbaiFood, #StreetFood, #IndianCuisine, #WorldBestFoodCities, #TasteAtlas, #PavBhaji, #BhelPuri, #Travel, #FoodTourism, #BestFoodInAsia
Discussion about this post