ന്യൂഡൽഹി: ഭരണഘടനയുടെ 75 ആം വാർഷികത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണഘടനയെയും സഭയെയും അപമാനിച്ചവരാണെന്നും അതിന്റെ വിലയില്ലാതാക്കാൻ ശ്രമിച്ചെന്നും പറഞ്ഞ പ്രധാനമന്ത്രി . മണ്ഡൽ കമ്മീഷനും ഓ ബി സി സംവരണവും ഇത്ര വൈകാൻ കാരണം അവരാണെന്ന് തുറന്നടിച്ചു.
പ്രധാനമന്ത്രിയുടെ സഭയിലെ വാക്കുകൾ..
ഭരണഘടനയുടെ കാര്യത്തിൽ എന്തൊക്കെയാണോ സംഭവിച്ചത് അതിനെ കുറിച്ചാണ് ഞാൻ പറയുന്നത്. ആ സമയത്ത് നടന്ന കാര്യങ്ങളെ പ്രതി ചിലർക്ക് വിഷമം ഉണ്ടാകും. എന്നാൽ ഇത് ഭരണഘടനയുടെ കാര്യമാണ്. എന്റെ മനസ്സിന്റെയോ എന്റെ ചിന്തകളോ വിചാരങ്ങളോ അല്ല.
ഭരണഘടനയെ അപമാനിച്ചവരാണ് ഇവർ. ഭരണഘടനയുടെ മഹത്വത്തെ കുറച്ചവരാണ് ഇവർ. ഇതിന്റെ അനേകം ഉദാഹരണങ്ങൾ കോൺഗ്രസിന്റെ കാര്യത്തിൽ ഉണ്ട്. ഭരണഘടനയെ എങ്ങനെ ചതിക്കാം, ഭരണഘടനാ സ്ഥാപനങ്ങളെ എങ്ങനെ നശിപ്പിക്കാം ഇത് ഭാരതത്തിൽ വളരെ കുറച്ച് പേർക്ക് മാത്രം അറിയുന്ന ഒരു കാര്യമാണ്. ആർട്ടിക്കിൾ 370 ന്റെ കാര്യം തന്നെ എടുത്താൽ മതിയല്ലോ. 48 എ യുടെ കാര്യം വളരെ കുറച്ച് പേർക്കേ അറിയുന്നുണ്ടാകൂ.
എപ്പോഴൊക്കെ സഭയിൽ അവർ വന്നിട്ടുണ്ടോ, സഭയെ തന്നെ നശിപ്പിക്കുന്ന കാര്യങ്ങളാണ് അവർ ചെയ്തത്. ഭാരതത്തിന്റെ ഭരണഘടനയുടെ ആദ്യ പുത്രൻ ഈ സഭയാണ്.സഭയുടെ വരെ കഴുത്തറക്കുന്ന സമീപനമാണ് അവർ ചെയ്തത്.
35 എ, സഭയിൽ വരെ കൊണ്ട് വരാതെ രാഷ്ട്രപതിയുടെ ഇടപെടലിൽ നടപ്പിലാക്കി. 35 എ ഇല്ലാതിരുന്നെങ്കിൽ, ജമ്മു കാശ്മീരിൽ ഉണ്ടായ അവസ്ഥ ഒരിക്കലും ഉണ്ടാവുകയേ ഇല്ലായിരുന്നു. കോൺഗ്രസിന്റെ കയ്യിൽ ആ സമയത്ത് ഭൂരിപക്ഷം ഉണ്ടായിരിന്നു. ചെയ്യാനും കഴിയുമായിരുന്നു, എന്നിട്ടും ചെയ്തില്ല. ഇതിനെ കുറിച്ച് ജനങ്ങളിൽ നിന്നും മറച്ചു വെക്കാൻ അവർ ആഗ്രഹിച്ചു.
സംവരണത്തിനെതിരെ ഏറ്റവും വലിയ ഇടപെടൽ നടത്തിയത് നെഹ്രുവാണ്. അംബേദ്കറിനെ എങ്ങനെയൊക്കെ കോൺഗ്രസ് ദ്രോഹിച്ചിട്ടുണ്ട് എന്ന് ചരിത്രമാണ്. അംബേദ്‌കറിന്റെ ജന്മ നാട്ടിൽ അദ്ദേഹത്തിന് സ്മാരകം പണിയാൻ വാജ്‌പേയ് സർക്കാർ ആഗ്രഹിച്ചു. അതിന്റെ പണി തുടങ്ങി വച്ചു. എന്നാൽ പിന്നീട് 10 വര്ഷം ഭരിച്ച യു പി എ സർക്കാർ അത് നടപ്പിലാക്കിയില്ല. പിന്നീട് ബി ജെ പി യാണ് അത് ചെയ്തത്.
ഒബിസി സംവരണം കോൺഗ്രസ് പരമാവധി തടഞ്ഞു വച്ചു. അതിന് രേഖകൾ സാക്ഷിയാണ്. അനവധി മുഖ്യമന്ത്രിമാർക്ക് അയച്ച കത്തുകൾ സാക്ഷിയാണ്. കോൺഗ്രസ് ഭരണത്തിൽ നിന്നും പോകുന്നത് വരെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയില്ല. 10 വർഷത്തോളം മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവച്ചു. കോൺഗ്രസ് പോയതിന് ശേഷമാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയത്. അന്നേ അത് നടപ്പിലാക്കിയിരുന്നുവെങ്കിൽ ഓ ബി സി സമൂഹം പണ്ടേ പുരോഗതിയിൽ എത്തിയേനെ.
പ്രധാനമന്ത്രി പറഞ്ഞു.
#PMModi, #Congress, #UPAGovernment, #ConstitutionalAmendments, #Welfare, #IndiraGandhi, #GaribiHatao, #LokSabha, #IndianPolitics, #GovernmentPolicies
Discussion about this post