പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന്‍ . പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും അദ്ദേഹം ദര്‍ശനം നടത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമല ദർശനം നടത്തുന്നത് . കഴിഞ്ഞ തവണയും അദ്ദേഹം ഇരുമുടികെട്ടുമായി അയ്യന്റെ സന്നിധിയിലെത്തിയിരുന്നു.
” രണ്ടാമത്തെ പ്രാവശ്യമാണ് മല കയറുന്നത്. കഴിഞ്ഞ പ്രാവശ്യം കയറിയപ്പോ ആരും അറിഞ്ഞിട്ടില്ല.അങ്ങനെ തന്നെ ഇരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ നിങ്ങൾ സമ്മതിക്കുന്നില്ല. അതേസമയം ഒന്നും പ്രതികരിക്കാനില്ലെന്നും, എന്ത് പറഞ്ഞാലും മാദ്ധ്യമ പ്രവർത്തകർ അതിനെ വളച്ചൊടിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
കഴിഞ്ഞ തവണ കുറച്ചു കൂടെ കഠിനമായിരുന്നു. ഒരു രണ്ടര മണിക്കൂർ എടുത്തു. എന്നാൽ ഇപ്രാവശ്യം അത്രയും എടുത്തില്ല. മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കാൻ വേണ്ടിയാണ് പുലർച്ചെ അഞ്ചരക്ക് വന്നതെന്നും എന്നാൽ നിങൾ ഒഴിവാക്കുന്ന ലക്ഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
2022ലാണ് ആദ്യം മല കയറിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ഇന്നലെ രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.
Discussion about this post