തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കും. ഉറപ്പ് നൽകി നിതിൻ ഗഡ്കരി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ തിരുവനന്തപുരം എം പി ശശി തരൂരിന്റെ ചോദ്യത്തിനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയത്
“അടുത്ത മാസം ഉദ്ഘാടനം ചെയ്യപ്പെടുകയാണ് വിഴിഞ്ഞം തുറമുഖം. അതിനാൽ തുറമുഖം അടിയന്തിരമായി ദേശീയപാത 66 മായി ബന്ധിപ്പിക്കുവാൻ റോഡ് നിർമിക്കണം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കണ്ടെയ്നറുകളുടെ നീക്കത്തിനായി റോഡ് റെയിൽ ബന്ധങ്ങൾ ഇല്ലെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം പൂർണമായി ലഭിക്കില്ല. അതിനാൽ എത്രയും പെട്ടന്ന് കണക്ഷൻ റോഡ് നിർമിക്കണം” ശശി തരൂർ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായി , വിഷയത്തിൽ തരൂരുമായി പൂർണമായും യോജിക്കുന്നുവെന്നും റോഡ് നിർമാണത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച ഉണ്ടായെന്നും പത്ത് ദിവസങ്ങൾക്കകം പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു
Discussion about this post