തിരുവനന്തപുരം: സ്കൂൾ ക്രിസ്മസ് പരീക്ഷയ്ക്കുള്ള ചില ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലിൽ കൂടെ ചോർന്നത് പൊലീസ് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി . ഡി.ജി.പിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാതി നൽകുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചത് . എസ്.എസ്.എൽ.സിയുടെ ഇംഗ്ലീഷ്, പ്ലസ് വണിലെ മാത്തമാറ്റിക്സ് പരീക്ഷകളുടെ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്.
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ് മൊഴിയെടുക്കും. ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണമാണ് നടക്കുക. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
അതേസമയം അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു.
Discussion about this post