ബെംഗളൂരു മഡിവാളയില്‍ മലയാളി വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ ഗുണ്ടാ അതിക്രമം. ഗുണ്ടകള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് കേസെടുത്തു. ഹോസ്റ്റല്‍ നടത്തിപ്പുകാരനും കെട്ടിടം ഉടമയും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി മഡിവാളയിലെ ഈ പി ജി ഹോസ്റ്റലിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ ഹോസ്റ്റൽ നടത്തുന്നത് കോഴിക്കോട് സ്വദേശിയായിട്ടുള്ള യുവാവാണ്.കന്നഡിഗരുടെ കയ്യിൽ നിന്നും കെട്ടിടം വാടകയ്ക്ക് എടുത്ത് പി ജി ഹോസ്റ്റലായി നടത്തുകയായിരുന്നു. ഇത് ഒഴിഞ്ഞു തരണം എന്നാവശ്യപ്പെട്ട് കുറച്ചു ദിവസങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. രണ്ടു ദിവസം മുമ്പ് അർദ്ധരാത്രിയിൽ കെട്ടിട ഉടമ ഹോസ്റ്റലിനു അകത്തു വരുകയും അവിടെ താമസിക്കുന്ന ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സമയത്ത് കെട്ടിട ഉടമയുടെ ആളുകളും ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളും തമ്മിൽ തർക്കം ഉണ്ടാവുകയായിരിന്നു. ഇത് കയ്യാങ്കളിയിലെത്തുകയായിരിന്നു.
ഇതിനെ തുടർന്ന് വലിയ സംഘത്തെയും കൂട്ടി ഇന്നലെ രാത്രി കെട്ടിട ഉടമ ഹോസ്റ്റലിൽ എത്തുകയും അത് ബലമായി ഒഴിപ്പിക്കാൻ ശ്രമിക്കുകയുമായിരിന്നു. വിദ്യാർത്ഥികൾ അടക്കമുള്ളവരെ പുറത്താക്കിയതിന് ശേഷം പുതിയ താഴിട്ട് പൂട്ടി അതിന് പുറത്ത് നിൽക്കുകയായിരുന്നു. വിദ്യാർത്ഥികൾ അറിയിച്ചതിനനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല എന്ന പരാതിയുമുണ്ട്. മഡിവാള പോലീസ് ഈ സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.










Discussion about this post