ന്യൂഡൽഹി: മൈതാനത്ത് പരസ്പരം ഏറ്റുമുട്ടി ലോക്‌സഭ-രാജ്യസഭാംഗങ്ങൾ. ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിലാണ് ഇരുസഭകളിലെയും അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. മുൻ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ലോക്സഭാ സ്പീക്കറുടെ ഇലവനും, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നയിക്കുന്ന രാജ്യസഭാ ചെയർമാൻസ് ഇലവനും തമ്മിലായിരുന്നു മത്സരം.
‘ടിബി-ഫ്രീ ഇന്ത്യ അവയർനസ് ക്രിക്കറ്റ് മാച്ച്’ എന്നായിരുന്നു ഒറ്റ മത്സരത്തിന്റെ പേര്. ഒടുവിൽ അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ലോക്സഭാ സ്പീക്കർ ഇലവൻ രാജ്യസഭാ ചെയർമാൻസ് ഇലവനെ 73 റൺസിന് തോൽപ്പിച്ച് വിജയിച്ചു.ലോക്സഭാ സ്പീക്കർ ഇലവന്റെ ഇന്നിംഗ്സിൽ 111 റൺസ് നേടിയ മുൻ കേന്ദ്ര കായിക മന്ത്രി താക്കൂർ തന്റെ ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.മികച്ച ഫീൽഡറായി ബിജെപി എംപി നിഷികാന്ത് ദുബെയും മികച്ച ബൗളറായി കോൺഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡയും തെരഞ്ഞെടുക്കപ്പെട്ടു.നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി മനോജ് തിവാരി സൂപ്പർ ക്യാച്ച് അവാർഡും ഏറ്റുവാങ്ങി.
Discussion about this post