പാലക്കാട് : മെക് 7 വ്യായായ്മ കൂട്ടായ്മയെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിലും ശക്തമായ പിന്തുണയുമായി കോൺഗ്രസ്. മെക് 7 ന്റെ പട്ടാമ്പി യൂണിറ്റിന്റെ ഉദ്ഘാടനം കോൺഗ്രസ് എംപി വി കെ ശ്രീകണ്ഠന്‍ നിർവഹിച്ചു. രാജ്യം മുഴുവൻ നടപ്പാക്കേണ്ട പദ്ധതിയാണ് മെക് 7 എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ സമസ്ത എ പി വിഭാഗമാണ് ആദ്യം രംഗത്തെത്തിയിരുന്നത്. പിന്നാലെ കഴിഞ്ഞദിവസം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും സംഘടനക്കെതിരെ രംഗത്തെത്തി. മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പി മോഹനന്‍ അഭിപ്രായപ്പെട്ടിരുന്നത്. നേരത്തെ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന നിരവധി പേരാണ് ഇപ്പോൾ ഈ വ്യായാമ കൂട്ടായ്മ നടത്തുന്നതിന് പിന്നിൽ എന്നായിരുന്നു പി മോഹനൻ സൂചിപ്പിച്ചിരുന്നത്.
എന്നാൽ സംഭവം വലിയ വിവാദമായതോടെ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ മെക് സെവന് പിന്തുണ നൽകിയിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് കഴിഞ്ഞദിവസം പറഞ്ഞ അഭിപ്രായത്തിൽ നിന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മലക്കം മറിയുകയും ചെയ്തിരുന്നു.
Discussion about this post