ന്യൂഡല്‍ഹി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരമാണ് ഗുകേഷ്.
സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്.
സിംഗപ്പൂരിൽ നടന്ന ചൈസ് കലാശപ്പോരിൽ ലോകചാമ്പ്യനായിരുന്ന ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18 കാരനായ ഗുകേഷ് ചരിത്രം രചിച്ചത്. രണ്ട് വീതം നിജയവും സമനിലയും മാത്രം വഴങ്ങി പോരാട്ടം ഒരു മാസം പിന്നിടുമ്പോൾ പതിനാലാം മത്സരത്തിലാണ് ഗുകേഷിന്റെ ഈ സുവർണനേട്ടം. ഏഴരപോയിന്റുമായാണ് ഗുകേഷ് ലോകത്തിന്റെ നെറുകയിൽ കിരീടം ചൂടി നിൽക്കുന്നത്.
ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിക്കുമ്പോൾ ഗുകേഷിന് 18 വയസ് മാത്രമാണ് പ്രായം. വിശ്വനാഥൻ ആനന്ദ് 2012 ൽ ലോകചാമ്പ്യനായതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ കിരീടം ചൂടുന്നത്.
Discussion about this post