വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് പല്ലുതേപ്പ്. രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേക്കുന്നവരാണ് നല്ലൊരു പങ്കും.പല്ല് തേക്കുന്നത് നല്ലതാണെങ്കിലും അമിതമായി തേക്കുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പിന്നീട് മാറ്റാൻ പറ്റാത്തതായിരിക്കും.ശരിയായ രീതിയിൽ പല്ല് തേക്കുന്നത് പല്ലുകളിലെ കറ, കാവിറ്റി, മോണയിലെ രക്തസ്രാവം, പ്ലാക്ക് തുടങ്ങിയ വായയിൽ ഉണ്ടായേക്കാവുന്ന വിവിധ പ്രശ്നങ്ങൾ തടയുന്നു.
ചിലർ പല്ല് തേച്ച് കഴിഞ്ഞ് കുളിക്കുന്നവരായിരിക്കും. മറ്റ് ചിലർ കുളി കഴിഞ്ഞ് പല്ല് തേക്കുന്നവരായിരിക്കും. രണ്ടാമത് പറഞ്ഞ ശീലത്തിന് ഉടമയാണെങ്കിൽ നിങ്ങൾ ഇനിയൽപ്പം ജാഗ്രത പുലർത്തിയാൽ നന്ന്.
കാരണം ഭൂരിപക്ഷം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. പൊടി,വിയർപ്പ്,പാരമ്പര്യം,ഹോർമോൺ,അമിതമായി എണ്ണപലഹാരങ്ങൾ കഴിക്കുന്നത്,മധുരം കഴിക്കുന്നത് എല്ലാം മുഖക്കുരു വരാൻ കാരണങ്ങളാണ്. എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് കുളി കഴിഞ്ഞാണ് പല്ലേ തേക്കുന്നതെങ്കിൽ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. അതെന്താ അങ്ങനെ എന്നാണ് ചോദ്യമെങ്കിൽ…
കുളി കഴിഞ്ഞതിന് ശേഷമാണ് നാം പല്ലുതേക്കുന്നതെങ്കിൽ വായിൽ നിന്നും ബാക്ടീരിയ പോലെയുള്ള രോഗാണുക്കൾ നമ്മുടെ ചർമ്മത്തിൽ പ്രവേശിക്കുകയും ചർമ്മം പൊട്ടാൻ ഇടയാവുകയും ചെയ്യുന്നു. അതിനാൽ കുളിക്കുന്നതിന് മുന്നേ പല്ലുതേക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇങ്ങനെ ചെയ്താൽ പല്ല് തേച്ച് കഴിഞ്ഞും, താടിയിലും കവിളിലും ചുറ്റിലപമുള്ള പ്രദേശത്ത് ബാക്ടീരിയോ ടൂത്ത് പേസ്റ്റിന്റെ അംശമോ ഉണ്ടെങ്കിൽ വൃത്തിയാകുന്നു.
Discussion about this post