മുംബൈ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിവാദമായിരിക്കുന്ന ചർച്ച വിഷയമാണ് അല്ലുഅർജുന്റെ പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടം. ഈ അപകടത്തിൽ താരത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കഴിഞ്ഞ ദിവസമാണ് താരത്തിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച് ജയിൽ മോചിതനായി പുറത്ത് ഇറങ്ങിയത്. അല്ലുവിന്റെ ജയിൽ മോചനത്തിന്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉണ്ടാക്കിയത്. മരിച്ച യുവതിയുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോഴാണ് താരം ആഘോഷിക്കുന്നത് എന്നായിരുന്നു വിമർശനം. ഇപ്പോൾ അതിൽ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് .
ചികിത്സയിൽ കഴിയുന്ന കുട്ടിയെക്കുറിച്ച് ആശങ്കയുണ്ട്. കേസായതിനാലാണ് കുട്ടിയെ സന്ദർശിക്കാൻ പോവാത്തത് എന്നുമായിരുന്നു നടന്റെ മറുപടി. ദൗർഭാഗ്യകരമായ സംഭവത്തേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീ തേജിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. നിയമനടപടികൾ കാരണം കുഞ്ഞിനേയോ കുടുംബത്തേയോ സന്ദർശിക്കരുത് എന്നാണ് കോടതി നിർദേശം. എന്റെ പ്രാർഥന എപ്പോഴും അവർക്കുണ്ടാകും. ആശുപത്രി ചിലവും കുടുംബത്തിന്റെ ആവശ്യങ്ങളുമെല്ലാം ഞാൻ ഏറ്റെടുക്കും. കുട്ടി വേഗത്തിൽ രോഗമോചിതനാവട്ടെ, അവനേയും കുടുംബത്തേയും കാണാൻ ഞാൻ കാത്തിരിക്കുകയാണ്- അല്ലു അർജുൻ കുറിച്ചു.
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ദിൽസുഖ്‌നഗർ സ്വദേശിനിയായ രേവതി എന്ന യുവതിയാണ് ആണ് മരിച്ചത്. ഡിസംബർ നാലാം തീയതി രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. സിനിമ കാണാനായി അല്ലു അർജുൻ എത്തിയത് അറിഞ്ഞ് ആളുകൾ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത്.
Discussion about this post