ന്യൂഡൽഹി : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജവഹർലാർ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉൾപ്പെടെയുള്ള മുൻ കോൺഗ്രസ് നേതാക്കൾ കൊണ്ടുവന്ന ഭരണഘടനയിലെ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാനാണ് എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
കോൺഗ്രസ് സർക്കാരുകൾ കൈക്കൊണ്ട ഏകപക്ഷീയമായ നടപടികൾ എണ്ണിപ്പറഞ്ഞാണ് ഭരണഘടനയുടെ 75-ാം വാർഷികത്തിൽ രാജ്യസഭയിലെ പ്രത്യേക ചർച്ച ധനമന്ത്രി തുടങ്ങിയത്.
ഒരൊറ്റ കുടുംബത്തിന്റെയും പാർട്ടിയുടയും താൽപര്യങ്ങൾക്കനുസരിച്ച് പലതവണ ഭരണഘടനയിൽ മാറ്റം ഭേദഗതി വരുത്തി. ഭരണഘടനയുട ഏറ്റവും വലിയ ചൂഷണമായിരുന്നു അടിയന്തരാവസ്ഥ. ആവശ്യമില്ലാത്ത പേപ്പർകെട്ട് പോലെ ഭരണഘടനയെ പരിഗണിച്ച ചരിത്രം മറന്നുകൊണ്ടാണ് ഇന്ന് കോൺഗ്രസ് നേതാക്കൾ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസംഗിക്കുന്നതെന്നും അവർ വിമർശിച്ചു.
രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കുന്നതിലും സീതാരാമൻ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു.1976 ഡിസംബർ 18ന് അന്നത്തെ രാഷ്ട്രപതി 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിന് ഊന്നൽ നൽകി. അടിയന്തരാവസ്ഥക്കാലത്ത് കൃത്യമായ ന്യായീകരണമില്ലാതെ ലോക്‌സഭയുടെ കാലാവധി നീട്ടി. നീണ്ട കാലയളവിൽ, മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലടച്ചപ്പോൾ ഭരണഘടനാ ഭേദഗതി വന്നു. അത് തികച്ചും അസാധുവായ ഒരു പ്രക്രിയയായിരുന്നു. അഞ്ച് അംഗങ്ങൾ മാത്രമാണ് ലോക്‌സഭയിൽ ബില്ലിനെ എതിർത്തത്. എതിർക്കാൻ രാജ്യസഭയിൽ ആരും ഉണ്ടായിരുന്നില്ല. ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനല്ല, മറിച്ച് അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു, ”ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post