തിരുവനന്തപുരം : റോഡ് അടച്ച് കെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡിൽ എങ്ങനെയാണ് സ്‌റ്റേജ് നിർമിച്ചത്. ഇതിന് വേണ്ടി റോഡ് കുത്തിപ്പൊളിച്ചിട്ടുണ്ടെങ്കിൽ കേസ് ഇനിയും മാറും എന്ന് കോടതി സർക്കാരിനോട് പറഞ്ഞു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ എസ് മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2021 ലെ ഉത്തരവ് എന്താണ് പറയുന്നത്. റോഡ് അടച്ച് കെട്ടുന്നതും നടപ്പാത തടസ്സപ്പെടുത്തുന്നതുമൊക്കെ കുറ്റകരമാണ്. ഇത് ലംഘിച്ചിരിക്കുകയാണ്, ഇതിന് പരിപാടിയിൽ പങ്കെടുത്തവരും സംഘാടകരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിൽ വർദ്ധിച്ച് വരുന്ന റോഡപകടങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കൽ വർദ്ധിച്ചു വരികയാണെന്നും ഇത് കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.
സിപിഐയുടെ ജോയിന്റെ സെക്രട്ടറിയേറ്റിന് മുന്നിൽ നടപ്പാത കെട്ടിയടിച്ച് സമരം നടത്തിയതും കോടതി പരിഗണിച്ചു. സംസ്ഥാനത്ത് ഫുട്പാത്തിലൂടെ നടക്കുന്നവർക്ക് പോലും രക്ഷയില്ലെന്നും ഇത് നിയമലംഘനമാണെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവരെ എതിർക്ഷികൾ ആക്കിയാണ് ഹർജി നൽകിയത്.
Discussion about this post