ലക്‌നൗ: ജയ് ശ്രീരാം വിളി വർഗ്ഗീയമാണ് എന്ന പ്രതിപക്ഷത്തിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “അല്ലാഹു അക്ബർ” എന്ന് പറയുന്നത് നിർത്താൻ ഹിന്ദുക്കൾ മുസ്ലീങ്ങളോട് ആവശ്യപ്പെട്ടാൽ അവർക്ക് എന്ത് തോന്നുമെന്ന് അദ്ദേഹം പ്രതിപക്ഷ നേതാക്കളോട് ചോദിച്ചു.
. ഇതൊരു പ്രകോപനപരമായ മുദ്രാവാക്യം എന്നാണ് നിങ്ങൾ പറയുന്നത്. ഇത് പ്രകോപനപരമായ മുദ്രാവാക്യം അല്ല, മറിച്ച് ഇത് ഈ സഭയുടെ മുദ്രാവാക്യമാണ്. ഇത് ഞങ്ങളുടെ സംസ്കാരത്തിന്റെ പ്രതീകമാണ്.
ഞാൻ നാളെ നിങ്ങളോട് പറയുകയാണ്, ഈ “അള്ളാഹു അക്ബർ” എന്ന മുദ്രാവാക്യം എനിക്ക് ഇഷ്ടമല്ല എന്ന്. നിങ്ങൾക്ക് എന്ത് തോന്നും? തീർച്ചയായും മോശം തോന്നില്ലേ? യോഗി ചോദിച്ചു.
2017 മുതൽ ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് യോഗി സഭയിൽ വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളും മുഖ്യമന്ത്രി നിരസിച്ചു. “നിങ്ങൾ യഥാർത്ഥത്തിൽ കലാപം എന്ന് വിളിക്കുന്നത് 2017 ന് ശേഷം ഉത്തർപ്രദേശിൽ നടന്നിട്ടില്ല. 2017 ന് മുമ്പ് 815 വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. 2007 നും 2011 നും ഇടയിൽ 192 പേർ മരിച്ചു. 616 അക്രമ സംഭവങ്ങൾ നടക്കുകയും 120 പേർ മരിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
Discussion about this post