803 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ ജിഎസ്ടി ഇനത്തിലെ പിഴയും പലിശയുമടക്കമാണ് ഈ തുക.
ഡിസംബറില്‍ സൊമാറ്റോയ്ക്ക് ആദായനികുതി വകുപ്പ് വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് സൊമാറ്റോ നല്‍കിയ പ്രതികരണം വിലയിരുത്തിയശേഷം ജിഎസ്ടി അധികൃതര്‍ ആവശ്യവുമായി മുന്നോട്ട് പോകുകയായിരുന്നു. ജിഎസ്ടി അധികൃതര്‍ ആവശ്യപ്പെട്ട 803.7 കോടി രൂപ സൊമാറ്റോയുടെ മൊത്തം ലാഭത്തേക്കാള്‍ കൂടുതലാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 351 കോടി രൂപയുടെ അറ്റാദായം ആണ് നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 429 കോടി രൂപ ലാഭം നേടുകയും ചെയ്തു.
ജിഎസ്ടി നിയമപ്രകാരം 18 ശതമാനം നികുതിയാണ് ഫുഡ് ഡെലിവറി സര്‍വീസുകള്‍ ഈടാക്കുന്നത്. ഈ നിരക്കുകള്‍ ഈടാക്കുന്നതിനാല്‍ പ്ലാറ്റ്ഫോമുകള്‍ അവരുടെ സേവന ഫീസിന് നികുതി നല്‍കണമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ തുക ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിതരണം സേവനമായാണ് ജിഎസ്ടി അധികൃതര്‍ കാണുന്നത്.
അതേസമയം, ജിഎസ്ടി അധികൃതരുടെ തീരുമാനത്തിനെതിരേ അപ്പീല്‍ പോകാനാണ് സൊമാറ്റോ തീരുമാനം എടുത്തിരിക്കുന്നത് . ജിഎസ്ടി അപ്പലേറ്റ് ട്രബ്യൂണില്‍ ആദ്യം പരാതി നല്‍കും. ഇതിന് ശേഷം കോടതിയെ സമീപിക്കും. ഡെലിവറി ചാര്‍ജിന് നികുതി ഈടാക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് ഡെലിവറിയുമായി ബന്ധപ്പെട്ട സേവനങ്ങളെയും മേഖലകളെയുമെല്ലാം ബാധിക്കും. ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോമുകള്‍, ഇ-ഫാര്‍മസീസ്, ലോക്കല്‍ ലോജിസ്റ്റിക്സ് സര്‍വീസുകള്‍ എന്നിവയെല്ലാം ഇത് ബാധിക്കുന്നതാണ്.
Discussion about this post