റായ്പൂർ; ചത്തീസ്ഗഡിൽ കോഴികുഞ്ഞിനെ ജീവനോടെ ഭക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അംബികാപൂരിലാണ് സംഭവം. അച്ഛനാകാനുള്ള പ്രാർത്ഥനയുടെ ഭാഗമായാണ് കോഴികുഞ്ഞിനെ യുവാവ് ഭക്ഷിച്ചത്. പിന്നാലെ ശ്വാസം മുട്ടിമരിക്കുകയായിരുന്നു. ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാളെ ശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പോസ്റ്റമാർട്ടത്തിലാണ് കോഴി കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടിലെത്തി കുളിച്ച് ഉറങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം തോന്നിയ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബന്ധുക്കൾ മആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ഇതോടെയാണ് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. 20സെ.മീറ്റർ നീളമുള്ള കോഴിക്കുഞ്ഞിനെയാണ് യുവാവിന്റെ വായിൽ നിന്നു കണ്ടെത്തിയത്. 15000 പോസ്റ്റുമോർട്ടം നടത്തിയതിൽ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് ഡോക്ടർമാരുടെ പ്രതികരണം.
Discussion about this post