ജയ്പൂർ: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം പൂർത്തിയാക്കുന്ന ‘ഏക് വർഷ്-പരിണാമം ഉത്കർഷ്’ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിൽ . ജയ്പൂരിൽ നടക്കുന്ന പരിപാടിയിൽ 46,300 കോടിയിലധികം വരുന്ന 24 പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഊർജം , റോഡ് , റെയിൽവേ, ജലം, തുടങ്ങിയ നിർണായക മേഖലകളിലെ പദ്ധതികളാണ് മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കുക. ഇതിൽ ഏഴ് കേന്ദ്ര സർക്കാർ പദ്ധതികളും രണ്ട് സംസ്ഥാന സർക്കാർ സംരംഭങ്ങളും ഉൾപ്പെടെ 11,000 കോടിയിലധികം വരുന്ന ഒമ്പത് പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
നവ്‌നേര ബാരേജ്, സ്മാർട്ട് ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ നെറ്റ്വർക്ക്, അസറ്റ് മാനേജ്മെന്റ് സിസ്റ്റം, ഭിൽഡി-സാംദാരി-ലുനി-ജോധ്പൂർ-മെർട്ട റോഡ്-ദേഗാന-രത്തൻഗഡ് സെക്ഷന്റെ റെയിൽവേ വൈദ്യുതീകരണം, ഡൽഹിയുടെ പാക്കേജ് 12 എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു. -വഡോദര ഗ്രീൻ ഫീൽഡ് അലൈൻമെന്റ് (NH-148N), ഇതിൽ മെജിന് കുറുകെയുള്ള പാലം എന്നിവയും പദ്ധതിയിൽ വരുന്നു.
Discussion about this post