ശരീരഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. അതുപോലെ സൗന്ദര്യത്തിന്റെ ഭാഗമായി ഇന്ന് സ്ത്രീകൾ മുഖത്തെ രോമങ്ങൾ ഷേവ് ചെയ്യുന്നതിൽ കൂടുതൽ താത്പര്യം കാണിക്കുന്നു. ഹോർമോൺ,പാരമ്പര്യം പോലുള്ള ഘടകങ്ങൾ കാരണം മുഖത്ത് അൽപ്പം രോമക്കൂടുതൽ ഉള്ള പെൺകുട്ടികളാണ് ഷേവ് ചെയ്യുന്നതിൽ കൂടുതലും. ഷേവ് ചെയ്താൽ കൂടുതൽ രോമം വരുമോ എന്ന് പേടിച്ച് ചിലരാവട്ടെ ഇതിന് മുതിരാറില്ല. യഥാർത്ഥത്തിൽ സ്ത്രീകൾ മുഖം ഷേവ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?
ശരീര ഭാഗങ്ങളിൽ നിന്ന് അനാവശ്യ രോമങ്ങളെ ഒഴിവാക്കാനുള്ള ഏറ്റവും സൗകര്യപ്രദവും ചിലവു കുറഞ്ഞതുമായ മാർഗ്ഗമാണ് ഷേവിംഗ് രീതി . എന്നാൽ ഇത് ശ്രദ്ധയോടെയും വൃത്തിയോടെയും ചെയ്തില്ലെങ്കിൽ മുഖചർമ്മത്തിൽ കേടുപാടുകൾ സംഭവിക്കാനും പോറലുകൾ വരാനും കാരണമാകും.ഷേവ് ചെയ്യുന്നത് രോമങ്ങളുടെ കട്ടിയെ ബാധിയ്ക്കുന്നില്ല , ഷേവ് ചെയ്യുമ്പോൾ ഒരു പ്രത്യേക ആംഗിളിൽ രോമം മുറിയുകയാണ്. അതു കൊണ്ടാണ് അവ കട്ടിയുള്ളതായി തോന്നുന്നത.രോമം വേരോടെ പിഴുതു കളഞ്ഞില്ലെങ്കിൽ അവ അതിവേഗം വീണ്ടും വളരും. വരണ്ടതും സെൻസിറ്റീവുമായ ചർമ്മത്തിൽ ഷേവിംഗ് ചെയ്യുന്നത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ചെറിയ മുറിവുകളിലൂടെ അണുബാധയുണ്ടാവാം. മുഖക്കുരു ഉള്ളവർ ഷേവിംഗ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
സ്ത്രീകൾ മുഖം ഷേവ് ചെയ്യുന്നത് കൊണ്ട് പ്രശ്‌നങ്ങളില്ല മറിച്ച് ചെയ്താൽ ഒരുപാട് ഗുണങ്ങളുണ്ട്. ചർമ്മത്തിലെ നിർജ്ജീവമായ കോശങ്ങളെ കളയാൻ ഈ രീതി സഹായിക്കും. ഏറ്റവും ചെറിയ രോമം പോലും ഇതുവഴി കളയാനാവും. കൂടാതെ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളും മേക്കപ്പും ഉപയോഗിക്കുന്നവർക്ക് ഇത് കൂടുതൽ ഫലപ്രദമാകുന്നു. ഷേവ് ചെയ്ത മുഖത്ത് നല്ല ഒരു ബേസ് കിട്ടുന്നതാണ് ഇതിന് കാരണം.ആഴ്ചയിൽ രണ്ട് തവണ ഷേവ് ചെയ്യുന്നതാണ് നല്ലത്. ചർമ്മത്തിന്റെ മൃദുലതയാണ് മറ്റൊന്ന്. അതുകൊണ്ട് തന്നെ മൃദുലമായ ചർമ്മം വേണമെന്നുള്ളവർ ഷേവ് ചെയ്യുന്നത് സ്ഥിരമാണ്.മുഖത്തെ മൃതകോശങ്ങൾ ഇല്ലാതാവുന്നതിലൂടെ അകാലവാർദ്ധക്യം എന്ന വില്ലനെ തുരത്താൻ കഴിയുന്നു
പലപ്പോഴും ഒരേ ഷേവിംഗ് സെറ്റ് കൊണ്ടു തന്നെ കാലും മുഖവും ഷേവ് ചെയ്യാൻ നമ്മൾ ശ്രമിയ്ക്കും. എന്നാൽ ഇതും ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കും.ബ്ലാക്ക്ഹെഡ്സ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ അതിനെ പലപ്പോഴും ഷേവിംഗിലൂടെ പ്രതിരോധിയ്ക്കാൻ കഴിയും. ഷേവ് ചെയ്യുന്ന സ്ത്രീകൾ എപ്പോഴും ഷേവിംഗ് സെറ്റുകൾ കൃത്യമായ ഇടവേളകളിൽ മാറ്റാൻ ശ്രമിക്കുക.
Discussion about this post