ബംഗളൂരൂ : കുഞ്ഞിന് പേരിടുന്നതിന്റെ പേരിൽ പിണക്കം. ഒടുവിൽ മൂന്ന് വയസ്സ് തികഞ്ഞ കുഞ്ഞിന് പേരിട്ട് കോടതി. ആര്യവർധന എന്നാണ് കോടതി കുഞ്ഞിന് പേര് ഇട്ടത്. ഇതിന് പിന്നാലെ പിണക്കത്തിലായിരുന്ന ദമ്പതികൾ പരസ്പരം മധുരം നൽകി ഒന്നായി. മൈസൂരു ജില്ലയിലെ ഹുൻസൂരിലെ എട്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടെ ഇടപെടലിലാണ് വർഷങ്ങളായുള്ള ദമ്പതിമാരുടെ പിണക്കത്തിനും കുഞ്ഞിന് പേരിടുന്നതിനുള്ള തർക്കത്തിലും ഒരു പരിഹാരം കണ്ടെത്തിയത്.
2021 ലാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. അമ്മ കുഞ്ഞിന് പേര് നൽകിയത് ആദി എന്നാണ്. എന്നാൽ ഭാര്യയും ഭർത്താവും കുറച്ച് നാളുകളായി അകന്ന് കഴിയുകയായിരുന്നു. അതുകൊണ്ട് ഭാര്യ നൽകിയ പേര് ഭർത്താവ് ഇടാൻ സമ്മതിച്ചില്ല. മറ്റൊരു പേര് വേണമെന്ന് ഭർത്താവ് പറഞ്ഞു. ഈ തർക്കം ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നതിന് കാരണമായി .
തുടർന്ന് തനിക്കും കുഞ്ഞിനും ജീവനാംശം ആവശ്യപ്പെട്ട് അവർ ഭർത്താവിനെതിരേ കോടതിയെ സമീപിച്ചു. അങ്ങനെ കോടതി ഇടപെട്ട് കുഞ്ഞിന് മറ്റൊരു പേര് നൽകുകയായിരുന്നു. ഇതിലൂടെ വർഷങ്ങളായുള്ള ഇവരുടെ പിണക്കത്തിനും അവസാനമായി . തുടർന്ന് കോടതിയിൽ മാലകൾ കൈമാറി മധുരം നുകർന്ന് കുഞ്ഞിനൊപ്പം അവർ വീട്ടിലേക്ക് മടങ്ങി.
Discussion about this post