മുംബൈ: പലസ്തീനെ പിന്തുണച്ച് എത്തിയ വയനാട് എംപി പ്രിയങ്ക വാദ്രയെ വിമർശിച്ച് പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ. സോഷ്യൽ മീഡിയ ആയ എക്‌സിലൂടെയായിരുന്നു താരം വിമർശനവുമായി രംഗത്ത് എത്തിയത്. പ്രിയങ്കയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു വിമർശനം.
കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് പലസ്തീനെ അനുകൂലിക്കുന്ന, പലസ്തീന്റെ പേരും, തണ്ണി മത്തങ്ങയുടെ ചിത്രവും ഉള്ള ബാഗ് ധരിച്ചായിരുന്നു പ്രിയങ്ക എത്തിയത്. ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിനെ പ്രശംസിച്ച് ഇടത് പക്ഷ- ജിഹാദികൾ ഉൾപ്പെടെ രംഗത്ത് എത്തി. ഇതിന് പിന്നാലെ ആയിരുന്നു പ്രീതി സിൻഡയുടെ വിമർശനം.
ഒന്നുകിൽ നാം ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുക, അല്ലെങ്കിൽ പിന്തുണയ്ക്കുന്ന രാജ്യത്ത് പോയി ജീവിക്കുക എന്നായിരുന്നു പ്രീതി സിൻഡ കുറിച്ചത്. ഈ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തി. എക്‌സ് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം പലസ്തീനെ പിന്തുണച്ചുള്ള ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക വാദ്രയ്‌ക്കെതിരെ രൂക്ഷമായ വിമർശനം ആണ് ഉയർന്നത്. ഇതിന് പിന്നാലെ ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനെന്ന പേരിൽ മറ്റൊരു ബാഗുമായി പ്രിയങ്ക പാർലമെന്റിൽ എത്തിയിരുന്നു.
Discussion about this post