മോസ്‌കോ : ബോംബ് സ്ഫോടനത്തെ തുടർന്ന് റഷ്യയുടെ കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് ഫോഴ്‌സ് മേധാവി കൊല്ലപ്പെട്ടു. ലെഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറിലോവ് ആണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചതിനെ തുടർന്നായിരുന്നു ഇഗോർ കിറിലോവ് അടക്കം രണ്ടുപേർ മരിച്ചത്.
മോസ്‌കോയിൽ ആണവ സംരക്ഷണ സേനയുടെ മേൽനോട്ടം വഹിക്കുന്ന മുതിർന്ന റഷ്യൻ ജനറൽ ആണ് ഇഗോർ കിറിലോവ്. ക്രെംലിനിൽ നിന്ന് 7 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റിയാസൻസ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കിറിലോവിന്റെ സഹായിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇത് എന്നാണ് റഷ്യൻ കുറ്റാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. വിദൂരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഇലക്ട്രിക് സ്കൂട്ടർ സ്ഥാപിച്ചിരുന്ന ബോംബ് സ്ഫോടനം നടത്തിയത്. ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുവിന് ടിഎൻടിക്ക് തുല്യമായ 300 ഗ്രാം ശേഷി ഉണ്ടായിരുന്നുവെന്നും റഷ്യ വ്യക്തമാക്കുന്നു.









Discussion about this post