കഞ്ചാവ് ചെടികള്‍ക്ക് വളമായി വവ്വാലിന്റെ വിസര്‍ജ്ജ്യം ഉപയോഗിച്ചവര്‍ക്ക് ദാരുണാന്ത്യം, അപൂര്‍വ്വവും മാരകവുമായ ഹിസ്റ്റോപ്ലാസ്‌മോസിസ് ബാധയേറ്റാണ് ന്യൂയോര്‍ക്ക് സ്വദേശികളായ ഇവര്‍ മരിച്ചത്. വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതിനായി വവ്വാലിന്റെ വിസര്‍ജ്യം വളമായി ഇവര്‍ ഉപയോഗിച്ചിരുന്നു, ഇതിന് പിന്നാലെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ഫംഗസ് ശ്വാസകോശത്തെ ബാധിക്കുകയായിരുന്നു. ഓപ്പണ്‍ ഫോറം ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച കേസുകളുടെ റിപ്പോര്‍ട്ടിലായിരുന്നു അണുബാധയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. ഗുവാനോ എന്ന പേരില്‍ അറിയപ്പെടുന്ന വവ്വാല്‍ വിസര്‍ജ്യത്തില്‍ നിന്നുള്ള അണുബാധയേറ്റതിന് പിന്നാലെ പനി, വിട്ടുമാറാത്ത ചുമ, ഗണ്യമായ ഭാരം കുറയല്‍, രക്തത്തിലെ വിഷബാധ, ഒടുവില്‍ ശ്വാസതടസ്സം എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
ആന്റി ഫംഗല്‍ ചികിത്സകള്‍ ഉള്‍പ്പെടെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ‘ആദ്യം ഒഹായോ, മിസിസിപ്പി നദീതടങ്ങളില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഈ അണുബാധ ഇപ്പോള്‍ മധ്യ, കിഴക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സ്ഥിരമായി സംഭവിക്കുന്നു, രാജ്യത്തുടനീളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു,’ ഓരോ വര്‍ഷവും 100,000 ആളുകള്‍ക്ക് ഒന്ന് മുതല്‍ രണ്ട് വരെ കേസുകളാണ് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
സസ്യവളര്‍ച്ചയെ സഹായിക്കുന്ന ഒരു ‘സ്വാഭാവിക സൂപ്പര്‍ഫുഡ്’ എന്ന നിലയില്‍ ഗ്വാനോയുടെ ഉപയോഗം വ്യാപകമാണ്. എന്നാല്‍ വവ്വാല്‍ വിസര്‍ജ്യം മൂലമുണ്ടാകുന്ന മരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ വേഗത്തിലാക്കാന്‍ പഠനം ആവശ്യപ്പെടുന്നുണ്ട്.
Discussion about this post