ഭോപ്പാൽ : മധ്യപ്രദേശിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മാരുതി വാനിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. പൊട്ടിത്തെറിയെ തുടർന്ന് വാഹനം പൂർണമായും കത്തി നശിച്ചു. തലസ്ഥാനമായ ഭോപ്പാലിൽ ആണ് സംഭവം നടന്നത്.
വാഹനത്തിൽ ഇന്ധനമായി ഉപയോഗിച്ചിരുന്ന എൽപിജി സിലിണ്ടറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വലിയ രീതിയിൽ ഉണ്ടായ സ്ഫോടന ശബ്ദം പരിസരപ്രദേശത്താകെ ആശങ്ക പരത്തി. ഐഷ്ബാഗിലെ ജനവാസ മേഖലയിൽ നിരവധി വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന വാനിനാണ് സ്ഫോടനത്തെ തുടർന്ന് തീപിടിച്ചത്.
ഡ്രൈവർ വാഹനത്തിന് അകത്ത് ഉണ്ടായിരുന്ന സമയത്ത് ആയിരുന്നു തീപിടുത്തം ഉണ്ടായത്. ഇയാൾ ഉടനെ തന്നെ ചാടി ഇറങ്ങി ഓടി മാറിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. തീപിടിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻതന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.
Discussion about this post